
സേയ് റാ നരസിംഹറെഡ്ഡി. ഇന്ത്യയിലെ ആദ്യ സ്വാതന്ത്യസമര പോരാളിയുടെ കഥ എന്ന ടാഗ് ലൈനുമായാണ് സിനിമ എത്തുന്നത്. ബ്രിട്ടീഷ് അധീനതയിലുള്ള കോട്ട തന്റെ സേനയ്‌ക്കൊപ്പം പടവെട്ടി തിരിച്ചുപിടിച്ച സമരനായകനാണ് നരസിംഹറെഡ്ഡി. റായലസീമയിലെ സ്വാതന്ത്ര്യ സമര നായകന്‍ ഉയ്യല്‍വാഡ നരസിംഹ റെഡ്ഡിയുടെ ജീവചരിത്ര കഥ കൂടിയാണ് സേയ് റാ നരസിംഹറെഡ്ഡി.
ഖെയ്ദി നമ്പർ വൺ എന്ന ചിത്രത്തിലൂടെ പത്ത് വർഷത്തെ ഇടവേളയ്ക്കു ശേഷം മടങ്ങിയെത്തിയ ചിരഞ്ജീവിയുടെ രണ്ടാം വരവിലെ രണ്ടാം ചിത്രം. ഒരു പാട് കാലത്തിനുശേഷമാണ് ബിഗ് ബി ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും സേയ് റാ നരസിംഹ റെഢിക്കുണ്ട്. 150 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. വിജയ് സേതുപതി, കിച്ച സുദീപ്, ജഗപതി ബാബു ഇങ്ങനെ വൻ താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
തനി ഒരുവന്റെ തെലുങ്ക് റീമേക്കായ ധ്രുവ സംവിധാനം ചെയ്ത സുരേന്ദര്‍ റെഡ്ഡിയാണ് സംവിധായകന്‍. ചിരഞ്ജീവിയുടെ നൂറ്റിയമ്പത്തിയൊന്നാം ചിത്രം അദ്ദേഹത്തിന് അറുപത്തിരണ്ടാം പിറന്നാൾ ദിനത്തിൽ സംവിധായകൻ രാജമൗലിയാണ് പ്രഖ്യാപിച്ചത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ