നിശബ്‍ദമായ സമൂഹത്തിനെതിരെ ശബ്‍ദിച്ച് ചൂണ്ടക്കാർ

Web Desk |  
Published : Jul 03, 2018, 04:40 PM ISTUpdated : Oct 02, 2018, 06:42 AM IST
നിശബ്‍ദമായ സമൂഹത്തിനെതിരെ ശബ്‍ദിച്ച്  ചൂണ്ടക്കാർ

Synopsis

സിനിമ സീരിയൽ നടനായ കൊച്ചു പ്രേമൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു

നിശബ്‍ദമായ സമൂഹത്തിനെതിരെ ശബ്‍ദിച്ച് ഒരു ഹ്രസ്വചിത്രം- ചൂണ്ടക്കാർ. അക്രമത്തെ അക്രമം കൊണ്ടല്ല നേരിടേണ്ടത്, പക്ഷെ അക്രമം നടത്തുന്നവർക്കെതിരെ പ്രതികരിക്കാൻ മറന്നാൽ എന്താണ് സംഭവിക്കുക.? അതാണ് ചൂണ്ടക്കാര്‍ പറയുന്നത്.

സിനിമ സീരിയൽ നടനായ കൊച്ചു പ്രേമൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഭാര്യയും മകനും നഷ്‍ടപ്പെട്ട് ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ മലയോര ഗ്രാമവാസിയായ കുമാരൻ മാഷിന്റെ കഥയാണ് ചിത്രം പറയുന്നത്. ചൂണ്ടയിടൽ  ഇഷ്ട  വിനോദമാക്കിയ കുമാരൻമാഷിന്റെ ചൂണ്ടയിൽ കുരുങ്ങുന്ന നന്മ തിന്മകളെ നമുക്ക് തിരിച്ചറിയാൻ പറ്റുന്നു. പ്രതികരണം നഷ്‍ടപെട്ടുപോകുന്ന യുവതലമുറ, അല്ലെങ്കിൽ എന്തിനെതിരെയാണ് പ്രതികരിക്കേണ്ടതെന്നറിയാതെ സമൂഹ മാധ്യമത്തിലൂടെ സമയം കൊല്ലുന്ന ചിലർ. എല്ലാവരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ചൂണ്ടക്കാർ,ചൂണ്ടയിടുന്നത് മനസിന്റെ  ആഴങ്ങളിലേക്കാണ്. അനീഷ് തടിക്കാണ് ചൂണ്ടക്കാര്‍ സംവിധാനം ചെയ്തിരിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ചത്താ പച്ച'യിലെ 'ചെറിയാന്‍'; വിശാഖ് നായരുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്
സ്വിറ്റ്സർലൻഡിലെ മലയാളികള്‍ ഒരുക്കിയ സിനിമ; ത്രിലോകയുടെ പ്രീമിയര്‍ സൂറിച്ചില്‍