'ചുന്ദരി വാവ'യായ് മീനാക്ഷിയെത്തി, ശ്രേയക്കുട്ടിയും എംജി ശ്രീകുമാറുംആലപിച്ച മനോഹര ഗാനം

Web Desk |  
Published : Nov 11, 2017, 03:55 PM ISTUpdated : Oct 05, 2018, 01:04 AM IST
'ചുന്ദരി വാവ'യായ് മീനാക്ഷിയെത്തി, ശ്രേയക്കുട്ടിയും എംജി ശ്രീകുമാറുംആലപിച്ച മനോഹര ഗാനം

Synopsis

 പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയവരാണ് മീനാക്ഷിയും ശ്രേയ ജയദീപും. ശ്രേയാ ജയദീപിന്‍റെ ആലപനത്തില്‍ മീനാക്ഷി വേഷമിട്ടപ്പോഴെല്ലാം ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. അമര്‍ അക്ബര്‍ ആന്റണിയിലെ എന്നോ ഞാനെന്റെ എന്ന ഗാനവും ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങിനുമൊക്കെ മികച്ച പ്രതികരണമാണ് നേടിയത്.

ഇവിടെ മീനാക്ഷിയും ശ്രേയ ജയദീപും വീണ്ടും ഒരുമിച്ചെത്തിയിരിക്കുകയാണ്. ഒപ്പം എം ജി ശ്രീകുമാറുമുണ്ട്. സദൃശ്യ വാക്യം 24:  29 എന്ന ചിത്രത്തിന് വേണ്ടിയാണ് ഇവര്‍ ഒന്നിക്കുന്നത്.

ഒപ്പം സിനിമയ്ക്ക് ശേഷം ശ്രേയ ജയദീപും എം ജി ശ്രീകുമാറും വീണ്ടും ഒന്നിക്കുന്നത്.. ചുന്ദരി വാവേ എന്ന ഗാനമാണ് ഇരുവരും ചേര്‍ന്ന് ആലപിക്കുന്നത്. ഒപ്പം സിനിമയിലെ ഗാനരംഗത്ത് മീനാക്ഷിയും മോഹന്‍ലാലുമാണ് ഒന്നിച്ചിരുന്നത്. മിനുങ്ങും മിന്നാമിനുങ്ങിന്  വരികളെഴുതിയ ബി കെ ഹരിനാരായണനും ഈണമിട്ട ഫോര്‍ മ്യൂസിക് ആണ് ഇവിടെയുമുള്ളത്.


 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

നിവിന് ആശംസയുമായി മോഹന്‍ലാല്‍; താരനിബിഢമായി 'പ്രതിഛായ' ട്രെയ്‍ലര്‍ ലോഞ്ച്
'എജ്ജാതി ചുറ്റിക', കെഎസ്‍യു പ്രസിഡന്‍റിനെ വാനോളം പ്രശംസിച്ച് ജോയ് മാത്യൂ; '20 കോടി ധൂർത്തടിക്കാൻ ഇറങ്ങിയവർക്ക് വൻ അടി'