പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചു; നടി ഭാനുപ്രിയക്കെതിരെ കേസ്

Published : Jan 25, 2019, 10:40 AM ISTUpdated : Jan 25, 2019, 11:01 AM IST
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചു; നടി ഭാനുപ്രിയക്കെതിരെ കേസ്

Synopsis

കഴിഞ്ഞ പതിനെട്ട് മാസമായി ശമ്പളം നല്‍കാതെ നടി കുട്ടിയെ പീഡിപ്പിക്കുകയാണ്. വീട്ടുകാരെ ബന്ധപ്പെടാന്‍ പോലും സമ്മതിക്കാതെ മാനസികമായി കുട്ടിയെ പീഡിപ്പിക്കുകയാണെന്നും പരാതിയില്‍ ആരോപിക്കുന്നു.

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന് ആരോപിച്ച് നടി ഭാനുപ്രിയയ്ക്കെതിരേ കേസ്. ആന്ധ്രാപ്രദേശില്‍ നിന്നുമുള്ള പതിനാലുകാരിയായ പെണ്‍കുട്ടിയെ പതിനെട്ട് മാസമായി ശമ്പളം നല്‍കാതെ പീഡിപ്പിക്കുകയാണെന്നാണ് പരാതി.  ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ള പ്രഭാവതി എന്ന യുവതിയാണ് തന്റെ പതിനാലുകാരിയായ മകളെ നടി പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് കേസ് നല്‍കിയിരിക്കുന്നത്.

ചെന്നൈയിലെ സമാല്‍കോട്ട് പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. മാസം 10,000 രൂപയായിരുന്നു ശമ്പളമായി പറഞ്ഞുറപ്പിച്ചിരുന്നത്. പറഞ്ഞുറപ്പിച്ച ശമ്പളം നടി നല്‍കിയില്ല. കഴിഞ്ഞ പതിനെട്ട് മാസമായി ശമ്പളം നല്‍കാതെ നടി കുട്ടിയെ പീഡിപ്പിക്കുകയാണെന്ന് പരാതിയില്‍  ആരോപിക്കുന്നു.  ഏജന്റ് മുഖേനെയാണ് പെണ്‍കുട്ടി ഭാനുപ്രിയയുടെ അടുക്കലെത്തുന്നത്. ബാലവേല നിരോധന നിയമപ്രകാരം പതിനാല് വയസിന് താഴെയുള്ള കുട്ടികളെ  വീട്ടുജോലിക്ക് നിര്‍ത്തുന്നത് രണ്ടു വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്. 

എന്നാല്‍, പെണ്‍കുട്ടിക്കെതിരേ മോഷണക്കുറ്റം ആരോപിച്ച് ഭാനുപ്രിയ സമാല്‍കോട്ടേ സ്റ്റേഷനില്‍ പരാതി നല്‍കിയതായി ദ ന്യസ് മിനുറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒന്നരലക്ഷം വിലമതിക്കുന്ന സാധനങ്ങള്‍ പെണ്‍കുട്ടി തന്റെ വീട്ടില്‍ നിന്നും മോഷ്ടിച്ചുവെന്നും പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് തനിക്കെതിരെ  വ്യാജ പരാതിയുമായി കുടുംബം മുന്നോട്ട് വന്നതെന്നുമാണ് നടിയുടെ വാദം. പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് തനിക്ക് അറിയില്ലെന്നും ഭാനുപ്രിയ പ്രതികരിച്ചു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിജയത്തുടര്‍ച്ചയ്ക്ക് നിവിന്‍ പോളി, ഇനി ബി ഉണ്ണികൃഷ്‍ണനൊപ്പം; ബിഗ് ബജറ്റ് ചിത്രത്തിന് പാക്കപ്പ്
2 ദിവസം, 'സര്‍വ്വം മായ' ശരിക്കും എത്ര നേടി? കളക്ഷന്‍ ആദ്യമായി പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍