കേസ് ജയിക്കാന്‍ 'ബാലന്‍ വക്കീല്‍'; ദിലീപ് ചിത്രത്തിന്റെ ട്രെയ്‌ലര്‍

Published : Jan 24, 2019, 07:42 PM IST
കേസ് ജയിക്കാന്‍ 'ബാലന്‍ വക്കീല്‍'; ദിലീപ് ചിത്രത്തിന്റെ ട്രെയ്‌ലര്‍

Synopsis

കമ്മാരസംഭവത്തിന് ശേഷം തീയേറ്ററുകളിലെത്തുന്ന ദിലീപ് ചിത്രമാവും ഇത്. ഒരു ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ ദിലീപ് ആദ്യമായാണ് അഭിനയിക്കുന്നത്.

ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്തെത്തി. വിക്കുള്ളയാളാണ് ദിലീപിന്റെ നായകകഥാപാത്രം. 1.20 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ വീഡിയോ ചിത്രം ഒരു എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.

കമ്മാരസംഭവത്തിന് ശേഷം തീയേറ്ററുകളിലെത്തുന്ന ദിലീപ് ചിത്രമാവും ഇത്. ഒരു ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ ദിലീപ് ആദ്യമായാണ് അഭിനയിക്കുന്നത്. മംമ്ത മോഹന്‍ദാസ് നായികയാവുന്ന ചിത്രത്തിന്റെ രചനയും സംവിധായകന്റേതാണ്. പ്രമുഖ ബോളിവുഡ് നിര്‍മ്മാണക്കമ്പനി വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. ഗോപി സുന്ദറും രാഹുല്‍ രാജും ചേര്‍ന്ന് സംഗീതസംവിധാനം.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

'ഇതെന്റെ കേരളമല്ല, തിയറ്ററിൽ ബീഫ് ഫെസ്റ്റ് നടത്തണം'; കേരള സ്റ്റോറി 2 ട്രെയിലറിന് വ്യാപക വിമർശനം
ഇതുവരെ കാണാത്ത നിവിന്‍, ബി ഉണ്ണികൃഷ്‍ണന്‍ ചിത്രം 'പ്രതിഛായ'; ട്രെയ്‍ലര്‍ എത്തി