
ദില്ലി: കബാലിയില്‍ രജനീകാന്തിന്‍റെ നായികയായ രാധികാ ആപ്‌തേയുടെ ഒരു നഗ്നവീഡിയോ ഇന്‍റര്‍നെറ്റില്‍ വൈറലാകുകയാണ്. രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയ രാധികയുടെ പുതിയ ചിത്രത്തിലെ രതിചിത്രീകരണവും നഗ്നത ചിത്രീകരിച്ച സീനും പ്രചരിക്കുന്നതിന് പിന്നില്‍ വലി വിവാദമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. പാര്‍ച്ച്ഡ് എന്ന ചിത്രത്തിലെ ഒരു രംഗമാണ് ലൈംഗിക ടേപ്പ് എന്ന പേരില്‍ പ്രചരിക്കുന്നത്. ബോളിവുഡ് താരം അജയ് ദേവ്ഗണും അസിം ബജാജും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ടൊറന്‍റോ ചലച്ചിത്രമേളയിലെ പ്രത്യേക വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ലീനാ യാദവ് സംവിധാനം ചെയ്ത ചിത്രം ദുരിതപൂര്‍ണമായ ദാമ്പത്യം ജീവിതം കശക്കിയെറിഞ്ഞ നാല് സ്ത്രീകളുടെ കഥയാണ് പറയുന്നത്. ഉത്തരേന്ത്യയിലെ ശൈശവ വിവാഹം, ഭര്‍ത്താവിനാല്‍ ബലാല്‍സംഗത്തിന് ഇരയായവര്‍, മദ്യപാനികളായ ഭര്‍ത്താവിനാല്‍ ശാരീരികമായും മാനസികമായി പീഢിപ്പിക്കപ്പെടുന്നവരുടെ സാമൂഹ്യപശ്ചാത്തലമാണ് ഈ ചിത്രം പറയുന്നത്. രാധികാ ആപ്‌തേയുടെ കഥാപാത്രമായ ലജ്ജോ തന്‍റെ ദുരിതജീവിതം വിവരിക്കുന്നതിനിടെ സ്വയം നഗ്നയാകുന്നതും, ആദില്‍ ഹുസൈന്‍ അവതരിപ്പിക്കുന്ന കഥാപാത്രവുമായ രതിയിലേര്‍പ്പെടുന്നതും ഉള്‍പ്പെടുന്ന രംഗങ്ങളാണ് ഓണ്‍ലൈനില്‍ ലീക്ക് ആയിരിക്കുന്നത്.
ചിത്രത്തിലെ നിര്‍ണായക രംഗങ്ങള്‍ നഗ്നവീഡിയോ എന്ന നിലയില്‍ പ്രചരിപ്പിക്കുന്നതില്‍ നായകന്‍ ആദില്‍ഹുസൈന്‍ അമര്‍ഷം പ്രകടിപ്പിച്ചു. ലൈംഗികതയോടുള്ള ഇന്ത്യന്‍ സമൂഹത്തിന്‍റെ രോഗാതുരമായ മാനസിക നിലയാണ് ഈ വീഡിയോ പ്രചരിപ്പിക്കാന്‍ കാരണം. ഞാനും രാധികാ ആപ്‌തേയും ഉള്‍പ്പെടുന്ന രംഗം രാധികാ ആപ്‌തേ സെക്‌സ് സീന്‍ എന്ന തലക്കെട്ടിലാണ് യൂട്യൂബില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നത്.
എന്ത് കൊണ്ട് ആദില്‍ ഹുസൈന്‍ സെക്‌സ് സീന്‍ എന്ന് പറയുന്നില്ല. സ്ത്രീ ഏര്‍പ്പെടുമ്പോള്‍ അതൊരു വലിയ കാര്യവും പുരുഷന്‍റെ ലൈംഗികത സാധാരണവുമായി കാണുന്ന പൊതുബോധമാണ് ഈ പ്രചരണത്തിന് പിന്നില്‍. ആണ്‍കോയ്മയുടെ ലോകത്താണ് നമ്മള്‍ ഇപ്പോഴും ജീവിക്കുന്നതെന്നും ആദില്‍ ഹുസൈന്‍ പറയുന്നു. ഈ വീഡിയോ ലീക്ക് ചെയ്ത് പ്രചരിക്കുന്നതിന് പിന്നില്‍ ഒരു പുരുഷനാണെന്ന കാര്യത്തില്‍ സംശയമില്ല - ആദില്‍ ഹുസൈന്‍
വിദേശത്ത് മാത്രം റിലീസ് ചെയ്ത ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ പ്രചരിക്കുന്നതില്‍ നിര്‍മ്മാതാവ് അസിം ബജാജ് അതൃപ്തി അറിയിച്ചു. യുഎസിലും ഫ്രാന്‍സിലും മാത്രമാണ് സിനിമ റിലീസ് ചെയ്തത്. ഇന്ത്യയില്‍ നിന്നാണ് ഈ രംഗങ്ങള്‍ ലീക്ക് ആയതെന്ന് വിശ്വസിക്കാനാകില്ല. സെക്‌സ് എന്നത് ഇന്ത്യയില്‍ ഇപ്പോഴും കൗതുകമായി ആയി നിലനില്‍ക്കുന്നതിനാല്‍ ഈ രംഗങ്ങള്‍ മറച്ചാണ് പ്രദര്‍ശിപ്പിക്കാന്‍ ആലോചിക്കുന്നത്.
രാധികാ ആപ്‌തേ എനിക്ക് സഹോദരിയെ പോലെയാണ്. ജീവിതത്തിലുടനീളം മാനസികമായും ശാരീരികമായും പീഡനം ഏല്‍ക്കേണ്ടി വന്ന കുടുംബിനിയെയാണ് രാധിക ഈ സിനിമയില്‍ അവതരിപ്പിച്ചത്. രാധിക ഈ ചിത്രത്തോട് കാണിച്ച ആത്മാര്‍ത്ഥയെ കച്ചവടച്ചരക്കാക്കാന്‍ ഒരിക്കലും ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. സൈബര്‍ സെല്ലിനെയും മുംബൈ പോലീസിനെയും സമീപിക്കാനാണ് തീരുമാനം - നിര്‍മ്മാതാവ് അസിം ബജാജ്
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ