ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് 'തായ് കിഴവി'. രാധിക ശരത് കുമാർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയ്ക്ക് മികച്ച നിരൂപക പ്രശംസ ലഭിച്ചു. ബോക്സ് ഓഫീസിൽ വലിയ വിജയമായി മാറി.

വില്ലേജ് കോമഡി സിനിമകൾ. ഈ ജോണറിൽ തമിഴ് സിനിമയിൽ പലപ്പോഴും സിനിമകൾ റിലീസ് ചെയ്തിട്ടുണ്ട്. ജീവ നായകനായി എത്തിയ തലൈവർ തമ്പി തലൈമേൽ അടക്കം നിരവധി ഉദാഹരണങ്ങളുണ്ട്. സാധാരണ ഒരു ​ഗ്രാമത്തെ ചുറ്റിപ്പറ്റി അവരുടെ ജീവിത യാഥാർത്ഥ്യങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാൻ ഇത്തരം സിനിമകൾക്ക് സാധിക്കും. അത്തരത്തിലൊരു സിനിമ കൂടി ഇപ്പോൾ തിയറ്ററിൽ എത്തിയിരിക്കുകയാണ്. രാധിക ശരത് കുമാർ കേന്ദ്ര കഥാപാത്രത്ത അവതരിപ്പിച്ച തായ് കിഴവി ആണ് ആ പടം.

ഫെബ്രുവരി 27ന് തിയറ്ററിൽ എത്തിയ ചിത്രമാണ് താഴ് കിഴിവി. റിലീസിന് മുൻപ് തന്നെ രാധിക ശരത് കുമാറിന്റെ മുത്തശ്ശിയായുള്ള മേക്കോവർ ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഒടുവിൽ ചിത്രം തിയറ്ററിൽ എത്തിയപ്പോൾ ആ ശ്രദ്ധ സിനിമയിലേക്കും എത്തി. മികച്ച നിരൂപക പ്രശംസ അടക്കം നേടിയ ചിത്രം ബോക്സ് ഓഫീസിലും വെന്നിക്കൊടി പാറിക്കുകയാണ്. ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 34.25 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ഏഴ് ദിവസത്തെ കളക്ഷനാണിത്. 10 കോടിയാണ് സിനിമയുടെ ബജറ്റ്.

ഇന്ത്യ നെറ്റ് 23.25 കോടി, ​ഗ്രോസ് 27.40 കോടി, ഓവർസീസ്‍ 6.85 കോടി എന്നിങ്ങനെയാണ് കണക്ക്. കേരളത്തിൽ നിന്നും 7 ദിവസം വരെ ഒന്നും കളക്ട് ചെയ്തിട്ടില്ലെന്നാണ് സാക്നിൽക്കിന്റെ റിപ്പോർട്ട്. തമിഴ്നാട്ടിൽ നിന്നും 24.85 കോടിയും കർണാടകയിൽ നിന്നും 1.88 കോടിയും ചിത്രം കളക്ട് ചെയ്തപ്പോൾ 25 ലക്ഷം രൂപ ആന്ധ്രാ-തെലുങ്കാന പ്രദേശങ്ങളിൽ നിന്നും നേടിയിട്ടുണ്ട്. തമിഴിലെ ഗ്രാമീണ അന്തരീക്ഷത്തിൽ ഉള്ള കഥാപരിസരവും, അവിടുത്തെ പച്ചയായ ആളുകളുടെയും കഥ പറഞ്ഞ ചിത്രത്തിലെ പ്രകടനം രാധികയുടെ കരിയർ ബെസ്റ്റാണെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ശിവകുമാർ മുരുകേശൻ ആണ് സംവിധാനം. ശിവകാർത്തികേയൻ ആണ് നിർമാണം.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming