'വിദ്യാ ബാലന്‍ ആ തിരക്കഥ വായിച്ചിരുന്നു'; അക്ഷയ് കുമാറിന്റെ പുതിയ ചിത്രം കോപ്പിയടി വിവാദത്തില്‍

By Web TeamFirst Published Nov 22, 2018, 11:15 AM IST
Highlights

അക്ഷയ് കുമാറും വിദ്യാബാലനും പ്രധാന കഥാപാത്രങ്ങളാവുന്ന മിഷന്‍ മംഗള്‍യാന്‍ ചിത്രത്തിന്റെ  നിര്‍മാണവും റിലീസും തടയണമെന്നാവശ്യപ്പെട്ട് പ്രമുഖ തിരക്കഥാകൃത്തും ചലചിത്ര നിര്‍മാതാവുമായ രാധാ ഭരദ്വാജ് കോടതിയെ സമീപിച്ചു. 

മുംബൈ: കോപ്പിയടി വിവാദത്തില്‍ കുടുങ്ങി അക്ഷയ് കുമാറിന്റെ പുതിയ ചിത്രം മിഷന്‍ മംഗള്‍യാന്‍. അക്ഷയ് കുമാറും വിദ്യാബാലനും പ്രധാന കഥാപാത്രങ്ങളാവുന്ന മിഷന്‍ മംഗള്‍യാന്‍ ചിത്രത്തിന്റെ  നിര്‍മാണവും റിലീസും തടയണമെന്നാവശ്യപ്പെട്ട് പ്രമുഖ തിരക്കഥാകൃത്തും ചലചിത്ര നിര്‍മാതാവുമായ രാധാ ഭരദ്വാജ് കോടതിയെ സമീപിച്ചു.  വിദ്യ ബാലന് വായിക്കാന്‍ നല്‍കിയ രാധ ഭരദ്വാജിന്റെ തിരക്കഥയാണ് മിഷന്‍ മംഗള്‍യാന്‍ എന്നാണ് പരാതി. 

ഈ തിരക്കഥയെ അടിസ്ഥാനമാക്കിയുള്ള സ്പേയ്സ് മോംമ്സ് എന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായതെന്നാണ് രാധാ ഭരദ്വാജ് ആരോപിക്കുന്നത്. 2014 ലെ മംഗള്‍യാന്‍ മിഷനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇരുചിത്രങ്ങളും. സമാനമായ ആശയത്തില്‍ വിവധ രീതികളില്‍ ചിത്രമെടുക്കാറുമുണ്ട്. ബഹിരാകാശ ദൗത്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വനിതാ എന്‍ജിനിയര്‍മാരെക്കുറിച്ചുള്ളതാണ് സ്പേയ്സ് മോംമ്സ് എന്ന ചിത്രം. ഇതേ കഥ തന്നെയാണ് അക്ഷയ്കുമാറിന്റെ മംഗള്‍യാനിലും ഉപയോഗിച്ചിരിക്കുന്നതെന്നാണ് രാധ ഭരദ്വാജ് വിശദമാക്കുന്നത്. 

മറ്റാര്‍ക്കും കൈമാറില്ലെന്ന ഉറപ്പില്‍ 2016 ല്‍ അതുല്‍ കസ്ബേക്കര്‍സ് നിര്‍മാണ കമ്പനിക്ക് നല്‍കിയ തിരക്കഥ വിദ്യാ ബാലന് വായിക്കാന്‍ നല്‍കിയിരുന്നെന്ന് കസ്ബേക്കര്‍സ് വിശദമാക്കിയിട്ടുണ്ട്. വീട് പണയപ്പെടുത്തിയും സമ്പാദ്യം മുഴുവന്‍ ചെലവിട്ടുമാണ് സ്പേയ്സ് മോംമ്സ്  എന്ന ചിത്രമെടുത്തതെന്ന് രാധ പരാതിയില്‍ വിശദമാക്കുന്നു. ബോളിവുഡിന് രാജ്യത്തിന് നല്‍കാന്‍ കഴിയുന്ന മികച്ച സന്ദേശമാണ് സ്പേയ്സ് മോംമ്സ് നല്‍കുകയെന്ന് രാധ ഭരദ്വാജ് വ്യക്തമാക്കുന്നു. ഈ ചിത്രത്തിന്റെ പിറവിയെക്കുറിച്ച് അക്ഷയ് കുമാറിന് അറിവുണ്ടാകാന്‍ സാധ്യതയില്ലെന്ന് രാധാ ഭരദ്വാജ് ആരോപിക്കുന്നു. എയര്‍ലിഫ്റ്റ്, ടോയ്‌ലെറ്റ്; ഏക് പ്രേം കഥ, പാഡ്മാന്‍, ഗോള്‍ഡ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഒരുങ്ങുന്ന അക്ഷയ് കുമാര്‍ ചിത്രത്തിന് വന്‍ പ്രചാരണമാണ് പുരോഗമിക്കുന്നത്. 
 

click me!