ദുരന്തമായി 'തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍'; പണം തിരിച്ചുതരണമെന്ന് തീയറ്റര്‍ ഉടമകള്‍

By Web TeamFirst Published Nov 20, 2018, 6:48 PM IST
Highlights

യാഷ് രാജ് ഫിലിംസ് നിര്‍മ്മിച്ച ചിത്രത്തിന് ആദ്യദിനം 52.25 കോടിയാണ് നേടാന്‍ സാധിച്ചത്. പിന്നീട്  സിനിമയ്ക്ക് മോശം അഭിപ്രായം ലഭിച്ചതോടെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ പടത്തെ പ്രേക്ഷകര്‍ കൈവിട്ടു.

മുംബൈ: ഇന്ത്യന്‍ സിനിമ രംഗത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ദുരന്തങ്ങളില്‍ ഒന്നാകുകയാണ്  ബിഗ് ബഡ്ജറ്റ് ചിത്രം 'തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍'. 300 കോടിയോളം ചിലവഴിച്ച് ആമിര്‍ഖാനും അമിതാഭ് ബച്ചനും കത്രീനാ കൈഫുമെല്ലാം അഭിനയിച്ച ചിത്രത്തിന്  മുടക്കുമുതലിന്‍റെ 40 ശതമാനം പോലും ഇതുവരെ തിരിച്ച് കിട്ടിയില്ലെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്.

യാഷ് രാജ് ഫിലിംസ് നിര്‍മ്മിച്ച ചിത്രത്തിന് ആദ്യദിനം 52.25 കോടിയാണ് നേടാന്‍ സാധിച്ചത്. പിന്നീട്  സിനിമയ്ക്ക് മോശം അഭിപ്രായം ലഭിച്ചതോടെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ പടത്തെ പ്രേക്ഷകര്‍ കൈവിട്ടു. രണ്ടാമത്തെ ആഴ്ച സിനിമ പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്നതോടെ വന്‍ നഷ്ടത്തിലേക്ക് കൂപ്പു കുത്തുകയാണ്. 

300 കോടി ബഡ്ജറ്റ് മുടക്കി ചെയ്ത സിനിമയ്ക്ക് ഇതുവരെ നേടാന്‍ കഴിഞ്ഞത് 145.96 കോടി രൂപ മാത്രമാണ്. സിനിമ ഈ വര്‍ഷത്തെ ഏറ്റവും വലിയ ദുരന്തമായി മാറുകയാണ് ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രം. സിനിമ ആദ്യ ദിവസം ഇന്ത്യയില്‍ ഉടനീളം റിലീസ് ചെയ്തത് 5000 സ്‌ക്രീനുകളിലായിരുന്നു. അതിപ്പോള്‍ 1800 സ്‌ക്രീനുകളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. 

ആദ്യ ആഴ്ച 134.95 കോടി കളക്ട് ചെയ്ത സിനിമ രണ്ടാമത്തെ ആഴ്ച നേടിയത് വെറും 5.40 കോടിയാണ്. ഇതോടെ വന്‍ നഷ്ടം നേരിടുന്ന തീയറ്ററുകള്‍ അമീര്‍ഖാനെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. വന്‍ നഷ്ടം നേരിട്ടതോടെ തങ്ങളുടെ 50 ശതമാനം നഷ്ടം നിര്‍മ്മാതാക്കള്‍ നല്‍കണമെന്നാണ് തീയറ്റര്‍ ഉടമകളുടെ ആവശ്യം.

 ഈ സാഹചര്യത്തില്‍ യാശ്‌രാജ് ഫിലിംസ്, ആമിര്‍ഖാന്‍, അമിതാഭ് ബച്ചന്‍ എന്നിവര്‍ സഹായിക്കുമെന്നാണ് കരുതുന്നതെന്നും അല്ലെങ്കില്‍ ഏതാനും തീയറ്ററുകള്‍ അടച്ചിടേണ്ടി വരുമെന്നുമാണ് തീയേറ്റര്‍ ഉടമകള്‍ പറയുന്നത്.

click me!