നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് നിര്‍ണായക മൊഴി

By Web DeskFirst Published Oct 5, 2017, 8:35 AM IST
Highlights

കൊച്ചി: നഗരത്തില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതില്‍ നടന്‍ ദിലീപിന് പങ്കുണ്ടെന്ന് മൊഴി. ഏഴാം പ്രതി ചാര്‍ളിയാണ് ദിലീപിനെതിരെ രഹസ്യമൊഴി നല്‍കിയത്. നടിയെ ആക്രമിച്ചത് ദിലീപിന്റെ ക്വട്ടേഷന്‍ പ്രകാരമാണെന്ന് സുനില്‍കുമാര്‍ പറഞ്ഞതായാണ് ചാര്‍ളി വ്യക്തമാക്കുന്നത്. ഈ രഹസ്യമൊഴിയോടെ, ചാര്‍ളിയെ കേസില്‍ മാപ്പ് സാക്ഷിയാക്കും. കോയമ്പത്തൂരില്‍ ചാര്‍ളിയുടെ വീട്ടിലാണ് സുനില്‍കുമാര്‍ ഒളിവില്‍ കഴിഞ്ഞത്. നടി ആക്രമിക്കപ്പെട്ട് മൂന്നാം ദിവസമാണ് സുനില്‍കുമാര്‍ ക്വട്ടേഷന്‍ വിവരം തന്നോട് പറഞ്ഞതെന്നും ചാര്‍ളി നല്‍കിയ രഹസ്യമൊഴിയിലുണ്ട്. ഒന്നരക്കോടി രൂപയ്‌ക്കാണ് ക്വട്ടേഷന്‍ ലഭിച്ചതെന്നും ഇരിട്ടി സ്വദേശിയായ ചാര്‍ളിയോട് സുനില്‍കുമാര്‍ പറഞ്ഞു. മൊബൈലില്‍ ചിത്രീകരിച്ച നടിയുടെ രംഗങ്ങള്‍ തന്നെ കാണിച്ചതായും കോടതിക്ക് നല്‍കിയ മൊഴിയില്‍ ചാര്‍ളി പറയുന്നുണ്ട്.

click me!