ആറാം വയസ്സില്‍ പീഡിപ്പിക്കപ്പെട്ടു, ബെല്‍റ്റുകൊണ്ട് മര്‍ദ്ദിച്ചു; തുറന്ന് പറഞ്ഞ് ബോളിവുഡ് താരം

By Web DeskFirst Published Mar 23, 2018, 3:36 PM IST
Highlights
  • ബാല്യത്തില്‍ പീഡിപ്പിക്കപ്പെട്ടു
  • മനസ്സ് തുറന്ന് ബോളിവുഡ് താരം

മുംബൈ: സിനിമാ മേഖലയിലുള്ളവര്‍ തങ്ങള്‍ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തുന്നത് ഇതാദ്യമല്ല. എന്നാല്‍ ഹാസ്യ രംഗങ്ങളിലൂടെ ആരാധകരെ സൃഷ്ടിച്ച ഡയ്സി ഇറാനിയാണ്  അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്‍റെ ആറാം വയസ്സില്‍ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം തുറന്ന് പറഞ്ഞിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം ഡെയ്സി വ്യക്താമാക്കിയത്. തനിക്കൊപ്പം സിനിമാ ചിത്രീകരണത്തിന് വരുമായിരുന്ന ബന്ധു തന്നെ ശാരീരികമായി പീഡിപ്പിക്കുകയും പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട ബെല്‍റ്റുപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതെന്ന് ഡെയ്സി പറയുന്നു. 

1957 ല്‍ ഹം പാഞ്ചി ഏക് ദാല്‍ കെ  എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിക്കാന്‍ മദ്രാസിലെത്തിയപ്പോഴായിരുന്നു ഹോട്ടല്‍ മുറിയില്‍ വച്ച് ബന്ധുവായ നാസര്‍ തന്നെ ആക്രമിച്ചത്.  നാ,ര്‍ ഇപ്പോള്‍ ജീവനോടെയില്ല എന്നാല്‍ ആ വേദന ഇന്നും മറക്കാനാകുന്നില്ലെന്നും മനസ്സില്‍നിന്ന് ബെല്‍റ്റുമായി തന്നെ മര്‍ദ്ദിക്കുന്ന അയാളുടെ ചിത്രം മായുന്നില്ലെന്നും ഡെയ്സി പറയുന്നു. പുറത്ത് പറഞ്ഞാല്‍ തന്നെ കൊല്ലുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി.

താന്‍ ഒന്നും പുറത്ത് പറഞ്ഞില്ല. തൊട്ടടുത്ത ദിവസം ഒന്നും സംഭവിക്കാത്തതുപോലെ സ്റ്റുഡിയോയില്‍ എത്തി. ചിത്രീകരണം പൂര്‍ത്തിയാക്കി. പിന്നീട് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇക്കാര്യം താന്‍ അമ്മയോടുപോലും പറഞ്ഞതെന്നും ഡെയ്സി ഓര്‍ക്കുന്നു. പിന്നീട് 15ാം വയസ്സില്‍ ഉണ്ടായ മറ്റൊരു അനുഭവവും ഡെയ്സി തുറന്നു പറഞ്ഞു. നിര്‍മ്മാതാവ് മല്ലിക് ചന്ദ് കൗച്ചറിനെതിരെയാണ് ഡെയ്സിയുടെ ആരോപണം. അദ്ദേഹത്തിന്‍റെ പുതിയ ചിത്രമായ മേരെ ഹുസൂര്‍ ദെന്നില്‍ അഭിനയിക്കാന്‍ ഓഫീസില്‍ എത്തിയതായിരുന്നു താന്‍. മാറ് ഉണ്ടെന്ന് തോന്നിപ്പിക്കാന്‍ സ്പോഞ്ച് പാഡുള്ള ബ്ലൗസ് ധരിച്ച് സാരിയുടുത്താണ് അമ്മതന്നെ അദ്ദേഹത്തിനടുത്തേക്ക് പറഞ്ഞു വിട്ടത്. 



സോഫയില്‍ തനിക്കൊപ്പമിരിക്കുമ്പോള്‍ അയാല്‍ തന്‍റെ ശരീരത്തില്‍ സ്പര്‍ശിച്ചു. അയാളുടെ ഉദ്ദേശം വ്യക്തമായിരുന്നു.യ അപ്പോള്‍ തനിക്ക് തോന്നിയത് കുസൃതിയാണ്.  മാറിന് വലിപ്പം തോന്നാന്‍ വച്ചിരുന്ന സ്പോഞ്ച് പാഡ് എടുത്ത് അയാളുടെ കയ്യില്‍ കൊടുത്ത് താന്‍ അവിടെ നിന്ന് ഇറങ്ങിപ്പോരുകയായിരുന്നുവെന്നും ഡെയ്സി ഇറാനി പുഞ്ചിരിയോടെ ഓര്‍ത്തെടുത്തു. ഷാരൂഖ് ഖാന്‍ നായകനായ ഹാപ്പി ന്യൂ ഇയര്‍ ആണ് ഡെയ്സി അവസാനമായി അഭിനയിച്ച ചിത്രം. ചിത്രത്തില്‍ ബൊമന്‍ ഇറാനിയുടെ അമ്മയായാണ് ഡെയ്സി അഭിനയിച്ചത്. 

click me!