അമലാ പോളിനോട് അശ്ലീല സംസാരം; വ്യവസായിയായ നൃത്ത അധ്യാപകന്‍ അറസ്റ്റില്‍

Published : Feb 01, 2018, 08:40 AM ISTUpdated : Oct 05, 2018, 03:47 AM IST
അമലാ പോളിനോട് അശ്ലീല സംസാരം; വ്യവസായിയായ നൃത്ത അധ്യാപകന്‍ അറസ്റ്റില്‍

Synopsis

ചെന്നൈ: നടി അമലാ പോളിനോട് അശ്ലീലസംഭാഷണം നടത്താന്‍ ശ്രമിച്ച വ്യവസായിയായ നൃത്ത അധ്യാപകന്‍ ചെന്നൈയില്‍ അറസ്റ്റില്‍. കൊട്ടിവാക്കത്തുള്ള സംരംഭകന്‍ അഴകേശനെയാണ് നടിയുടെ പരാതിയെത്തുടര്‍ന്ന് മാമ്പലം പോലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈ ടി. നഗറിലുള്ള സ്റ്റുഡിയോയില്‍ നൃത്തപരിശീലനത്തിനിടെ തന്റെ അടുത്തെത്തിയ അഴകേശന്‍ അശ്ലീലം പറഞ്ഞുവെന്നും അപമാനകരമായ രീതിയില്‍ ഇടപെട്ടുവെന്നുമാണ് അമലാ പോളിന്റെ പരാതി. 

നടിയുടെ പരാതിയില്‍ അടിസ്ഥാനത്തില്‍ അഴകേശനെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ പോലീസ് ചോദ്യംചെയ്തശേഷം അറസ്റ്റ് ചെയ്തു. മലേഷ്യയില്‍ നടക്കാനിരിക്കുന്ന കലാപരിപാടിയില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായിട്ടാണ് അമല ടി. നഗറിലെ നൃത്തസ്റ്റുഡിയോയില്‍ പരിശീലനം നടത്തിയത്. തന്റെ മലേഷ്യന്‍ സന്ദര്‍ശനത്തെപ്പറ്റി വ്യക്തമായി അറിഞ്ഞ ഇയാളില്‍നിന്ന് സുരക്ഷാപ്രശ്‌നം നേരിടേണ്ടി വരുമെന്ന ഭയംകൊണ്ടാണ് പോലീസിനെ സമീപിച്ചതെന്ന് അമല പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

നാല് വിഖ്യാത സംവിധായകര്‍ക്ക് കേന്ദ്രം വിസ നിഷേധിച്ചു, സിനിമകൾ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കാനായില്ല: റസൂൽ പൂക്കുട്ടി
14 ദിവസം, കച്ചകെട്ടി എതിരാളികൾ, വീട്ടുകൊടുക്കാതെ വില്ലനും നായകനും; 'കളങ്കാവൽ' 3-ാം വാരത്തിൽ, കളക്ഷൻ