ജിമിക്കി കമ്മല്‍ പൊളിച്ചടുക്കി ടീച്ചര്‍മാരും കുട്ടികളും

Published : Sep 09, 2017, 03:26 PM ISTUpdated : Oct 04, 2018, 07:52 PM IST
ജിമിക്കി കമ്മല്‍ പൊളിച്ചടുക്കി ടീച്ചര്‍മാരും കുട്ടികളും

Synopsis

വെളിപാടിന്‍റെ പുസ്തകത്തിലെ ജിമിക്കി കമ്മൽ ഹിറ്റായതിനൊപ്പം മറ്റൊരു വീഡിയോ ഇപ്പോൾ യുടൂബിൽ വൈറലായിരിക്കുകയാണ്. കൊച്ചി ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിലെ അധ്യാപകരും വിദ്യാർത്ഥികളും ഓണാഘോഷത്തിനിടെ കളിച്ച ജിമിക്കി കമ്മലാണത്. ഇതുവരെ 45 ലക്ഷത്തിലേറെ പേരാണ് ഇവരുടെ ഡാന്‍സ് കണ്ടത്.

ഇരുപതോളം അദ്ധ്യാപകരും അത്ര തന്നെ വിദ്യാര്‍ത്ഥികളും ചുവട് വച്ച വീഡിയോയില്‍ കൂടുതല്‍ ശ്രദ്ധ കിട്ടിയത് മുന്‍ നിരകളില്‍ കളിച്ച രണ്ടു പേരാണ്. കുട്ടികളുടെ പ്രിയപ്പെട്ട ഷെറില്‍ ടീച്ചറും അന്ന ടീച്ചറുമാണിവര്‍. സെന്റ് തേരെസാസിൽ സഹപാഠികളായിരുന്ന  ഇരുവരും ജോലിക്ക് കയറിയിട്ട് 2 മാസമേ ആയിട്ടുള്ളു. 

രണ്ട് മണിക്കൂറത്തെ പരിശീലനം കൊണ്ട് പഠിച്ച ചുവടുകൾ ക്യാമറയിൽ പകർത്തിയതും എഡിറ്റ് ചെയ്തതും കോളേജിലെ ഗ്രാഫിക് ഡിസൈനർ ആയ ശ്യാം ആണ്. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം കൂട്ടാൻ ലക്ഷ്യമിട്ടാണ് ഇത്തരമൊരു ആഘോഷം കോളേജിൽ സംഘടിപ്പിച്ചത്.അധ്യാപകനായ മിഥുൻ വീഡിയോ യൂട്യൂബിൽ അപ് ലോഡ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ ആയിരത്തിലേറെ പേരാണ് വീഡിയോ കണ്ടത്. അടുത്ത ഡാൻസ് നമ്പറിനായാണ് ഇനി ഇവരുടെ കാത്തിരിപ്പ്. മികച്ച ചുവടുകളുമായി ആഘോഷങ്ങൾ ഇനിയും പൊടി പൊടിക്കും.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മകന് കോകണ്ണ് ആണെന്നുള്ള കമന്‍റുകള്‍ വേദനിപ്പിച്ചു'; വിവേക്- വീണ ദമ്പതികള്‍
മോഹൻലാൽ ചിത്രം 'വൃഷഭ' നാളെ മുതൽ തിയേറ്ററുകളിൽ