മൌനാക്ഷരങ്ങള്‍ ഒരുങ്ങുന്നു, ഒട്ടേറെ വ്യത്യസ്തകളുമായി!

Published : Sep 04, 2018, 08:39 PM ISTUpdated : Sep 10, 2018, 03:23 AM IST
മൌനാക്ഷരങ്ങള്‍ ഒരുങ്ങുന്നു, ഒട്ടേറെ വ്യത്യസ്തകളുമായി!

Synopsis

സംസാരശേഷിയും കേൾവിയും ഇല്ലാത്തവർ മാത്രം അഭിനയിക്കുന്ന ഒരു സിനിമ എത്തുകയാണ്. വ്യത്യസ്തതകൾ ഏറെയാണ് കോഴിക്കോട് ചിത്രീകരണം നടക്കുന്ന ' മൗനാക്ഷരങ്ങൾ ' എന്ന സിനിമയ്ക്ക്.

സംസാരശേഷിയും കേൾവിയും ഇല്ലാത്തവർ മാത്രം അഭിനയിക്കുന്ന ഒരു സിനിമ എത്തുകയാണ്. വ്യത്യസ്തതകൾ ഏറെയാണ് കോഴിക്കോട് ചിത്രീകരണം നടക്കുന്ന ' മൗനാക്ഷരങ്ങൾ ' എന്ന സിനിമയ്ക്ക്.

സംസാരശേഷിയും കേൾവിയും അന്യമായവരാണ്. പക്ഷെ ക്യാമറയ്ക്ക് മുന്നിൽ ഇവരുടെ കഴിവുകൾക്ക് പരിധിയില്ല. മൗനാക്ഷരങ്ങളുടെ ചിത്രീകരണം ഇവരുടെ ഭാഷയിൽ തന്നെയാണ് പൂർത്തിയാകുന്നത്.  ദേവദാസ് കല്ലുരുട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സംസ്ഥാനമൊട്ടാകെ നടത്തിയ പരിശീലന ക്യാമ്പിലൂടെയാണ് അഭിനേതാക്കളെ തെരഞ്ഞെടുത്തത്. 87 പേരാണ് ചിത്രത്തിലുള്ളത്.

കുടുംബ ബന്ധങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. കൊയിലാണ്ടി സ്വദേശിയായ ശ്രീലക്ഷ്മിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മൂന്ന് മാസത്തിനകം ചിത്രം റിലീസ് ചെയ്യും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിവാഹം തുണച്ചു ! ഒന്നാം സ്ഥാനം ഊട്ടി ഉറപ്പിച്ച് ആ തെന്നിന്ത്യൻ സുന്ദരി, ഏഴിലേക്ക് തഴയപ്പെട്ട് നയൻതാര; ജനപ്രീതിയിലെ നടിമാർ
ഇനി രശ്‍‌മിക മന്ദാനയുടെ മൈസ, ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റ്