പഴശ്ശിരാജയിലെ വെട്ടിമാറ്റിയ രംഗം വീണ്ടും വൈറലാകുന്നു

Published : Jan 14, 2019, 08:57 AM IST
പഴശ്ശിരാജയിലെ വെട്ടിമാറ്റിയ രംഗം വീണ്ടും വൈറലാകുന്നു

Synopsis

പഴശ്ശിരാജയും പഴയംവീടൻ ചന്തുവും തമ്മിലുള്ള പോരാട്ട രംഗമാണ് ഈ സീനില്‍. സുമനാണ് പഴയവീടൻ ചന്തുവായെത്തിയത്. 

പത്ത് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ മമ്മൂട്ടി നായകനായെത്തിയ കേരളവര്‍മ്മ പഴശ്ശിരാജ ചിത്രത്തിലെ ഒരു രംഗം ചര്‍ച്ചയാകുന്നു. ചിത്രത്തില്‍ നിന്ന് വെട്ടിമാറ്റപ്പെട്ട ഒരു രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പഴശ്ശിരാജയായി മമ്മൂട്ടി അരങ്ങു തകര്‍ത്ത ചിത്രത്തില്‍ നീളക്കൂടുതല്‍ കാരണം എഡിറ്റ് ചെയ്ത് കളഞ്ഞ രംഗമാണ്.

പഴശ്ശിരാജയും പഴയംവീടൻ ചന്തുവും തമ്മിലുള്ള പോരാട്ട രംഗമാണ് ഈ സീനില്‍. സുമനാണ് പഴയവീടൻ ചന്തുവായെത്തിയത്. റിലീസ് ചെയ്ത സമയത്ത് ഇല്ലാതിരുന്ന ഈ രംഗം എന്നാൽ ചിത്രം 75 ദിവസം പിന്നിട്ടപ്പോൾ കൂട്ടിച്ചേർക്കപ്പെട്ടു. 

സിനിമയുടെ ഡിവിഡികളിലൊന്നും ഈ രംഗം ഇപ്പോഴുമില്ല. ടെലിവിഷന്‍ പ്രക്ഷേപണത്തിലും ഈ രംഗം ഉണ്ടാകാറില്ല. അടുത്തിടെ പെരിന്തൽമണ്ണയിൽ മമ്മൂട്ടി ആരാധകർ ചിത്രം പ്രദർശിപ്പിച്ചതിന് പിന്നാലെയാണ് ഈ രംഗം ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും വൈറലാകുവാന്‍ തുടങ്ങിയത്.

PREV
click me!

Recommended Stories

എല്ലാം കഴിഞ്ഞ് ഒരു​ഗുളിക നൽകും, അതോടെ എല്ലാം അവസാനിക്കും, 'മാന്യനായ' സൈക്കോപാത്ത്; സോഷ്യല്‍മീഡിയയില്‍ വീണ്ടും ചർച്ചയായി സയനൈഡ് മോഹൻ
തൊടുന്നതെല്ലാം പൊന്ന്! നായകനിരയിലേക്ക് നടന്നുകയറി സന്ദീപ് പ്രദീപ്