'വിശ്വാസം' കാണാന്‍ പണം നല്‍കിയില്ല; മകൻ അച്ഛനെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു

Published : Jan 10, 2019, 09:27 AM IST
'വിശ്വാസം' കാണാന്‍ പണം നല്‍കിയില്ല; മകൻ അച്ഛനെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു

Synopsis

തമിഴ്നാട്ടിലെ കാഠ്പാഠിയിൽ ആണ് സംഭവം.   നാല്‍പ്പത്തഞ്ചുകാരനായ പാണ്ഡ്യനെയാണ് മകൻ അജിത്ത് കുമാർ കൊലപ്പെടുത്താൻ ശ്രമിച്ചത്.

ചെന്നൈ: അജിത്ത് കുമാറിന്‍റെ ഇന്ന് റിലീസ് ചെയ്ത വിശ്വാസം സിനിമ കാണാന്‍ ടിക്കറ്റിന് പണം നല്‍കാത്തതിന്‍റെ പേരില്‍ മകന്‍ അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. തമിഴ്നാട്ടിലെ കാഠ്പാഠിയിൽ ആണ് സംഭവം.   നാല്‍പ്പത്തഞ്ചുകാരനായ പാണ്ഡ്യനെയാണ് മകൻ അജിത്ത് കുമാർ കൊലപ്പെടുത്താൻ ശ്രമിച്ചത്. പൊള്ളലേറ്റ പാണ്ഡ്യന്റെ നില ഗുരുതരമാണ്. സംഭവത്തില്‍ മകന്‍ അജിത്ത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

തമിഴകം കാത്തിരിക്കുന്ന സിനിമയാണ്  തല അജിത്തിന്റെ വിശ്വാസം. സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രം ആരാധകര്‍ ആവേശത്തോടെ കാത്തിരുന്നതാണ്. ആദ്യ ദിനം തന്നെ സിനിമ കാണാന്‍ തമിഴ്നാട്ടില്‍ വന്‍ തിരക്കാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഒരുകള്ളം 100 തവണ പറഞ്ഞാൽ സത്യമാകുമെന്ന ഹിറ്റ്ലറുടെ തന്ത്രം'; കേരള സ്റ്റോറി 2നെതിരെ രാഹുൽ ഈശ്വർ
ഇതിഹാസം; 16-ാമത്തെ 'ബ്ലാക്ക് ലേഡി' കയ്യിലെത്തുമോ ? മമ്മൂട്ടിയുടെ ത്രോബാക്കുമായി ഫിലിംഫെയർ