
നടന്‍ ധനുഷിനെതിരെ ഗായിക സുചിത്ര സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിപരമായ ആക്രമണം തുടരുന്നതിന് പിന്നാലെ ധനുഷിന്‍റെ സഹോദരി വിമല ഗീത സോഷ്യല്‍ മീഡിയയില്‍ നിന്നും പിന്‍മാറി. ധനുഷിനെതിരെ സുചിത്ര ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ദന്ത ഡോക്ടറായ ഇവര്‍ പറയുന്നു. സാധ്യമായ എല്ലാ രീതിയിലും ചിലര്‍ തങ്ങളോട് പ്രതികാരം വീട്ടുകയാണെന്ന് ഗീത ആരോപിച്ചു. ധനുഷിനെതിരെ നടക്കുന്നത് സ്വഭാവഹത്യയാണെന്നും ഗീത കുറ്റപ്പെടുത്തി.
ആര്‍ക്കും എന്തും പറയാവുന്ന വേദിയായി ട്വിറ്റര്‍ മാറി. പന്ത്രണ്ട് വയസുകാരായ കുട്ടികള്‍ക്ക് പോലും അക്കൗണ്ടുള്ള ട്വിറ്ററില്‍ വ്യാജ പോണ്‍ വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് ദുഃഖകരമാണ്. അത്തരം രതിവൈകൃതങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോയ്ക്കായി ചോദിക്കുന്ന ആളുകളുടെ എണ്ണം കൂടുന്നതും ആശങ്കാജനജമാണ്. ഞങ്ങള്‍ പാവപ്പെട്ട കുടുംബത്തിലെ അംഗങ്ങളാണ്. ഒരാളുടെ ത്യാഗവും കഠിനാദ്ധ്വാനവുമാണ് ഇന്നത്തെ നിലയില്‍ ഞങ്ങളെ എത്തിച്ചത്.
ഫേസ്ബുക്കില്‍ നിന്നും ട്വിറ്ററില്‍ നിന്നും താല്‍ക്കാലികമായി മാറി നിക്കുകയാണെന്നും വിമല വ്യക്തമാക്കി. ആരോടും സംസാരിക്കാനോ ആരെയും കാണാനോ ഉള്ള മാനസികാവസ്ഥയിലല്ല. പ്രചാരണത്തിന് പിന്നില്‍ ആരാണെങ്കിലും പിന്‍മാറണം.
പ്രചരണത്തിന്‍റെ പേരില്‍ ആരെങ്കിലും ജീവനൊടുക്കിയാല്‍ നിങ്ങള്‍ക്ക് അവരെ തിരികെ കൊണ്ടുവരാനാകുമോ എന്നും വിമല ചോദിച്ചു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ