ധനുഷ്, ഹന്‍സിക, ആന്‍ഡ്രിയ തുടങ്ങിയവരുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് ഗായിക

Published : Mar 04, 2017, 09:48 AM ISTUpdated : Oct 04, 2018, 06:25 PM IST
ധനുഷ്, ഹന്‍സിക, ആന്‍ഡ്രിയ തുടങ്ങിയവരുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് ഗായിക

Synopsis

തമിഴ് ഗായികയും അവതാരകയുമായ സുചിത്ര വീണ്ടും വിവാദം സൃഷ്ടിക്കുന്നു. നടന്‍ ധനുഷും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ് ഗായികയുടെ പുതിയ ട്വീറ്റുകള്‍. ധനുഷ് ഉള്‍പ്പെട്ട ഒരു പാര്‍ട്ടിയില്‍ വച്ച താന്‍ ഉപദ്രവിക്കപ്പെട്ടതിന്റെ ചിത്രം സുചിത്ര ട്വീറ്റ് ചെയ്തിരുന്നു. ഇതോടെയാണ് ഇരുവര്‍ക്കുമിടയിലുള്ള പോര് മറനീക്കി പുറത്ത് വന്നത്.

ഇതിന് പിന്നാലെ ധനുഷും നടി തൃഷയും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് സുചിത്ര. സംഗീത സംവിധായകന്‍ അനിരുദ്ധും നടി ആന്‍ഡ്രിയയും തമ്മിലുള്ള ചിത്രങ്ങളും ഹന്‍സിക, വിജയ് ടിവി അവതാരക ദിവ്യദര്‍ശിനി എന്നിവരുടെ സ്വകാര്യ ചിത്രങ്ങളും സുചിത്ര പുറത്ത് വിട്ടിട്ടുണ്ട്.

എന്ത് ലക്ഷ്യത്തിലാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടതെന്ന് വ്യക്തമല്ല. എന്നാല്‍ ചിത്രങ്ങള്‍ പുറത്ത് വന്നത് വാര്‍ത്തയായതോടെ സുചിത്ര ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യുകയും അക്കൗണ്ട് പ്രൈവറ്റ് ആക്കുകയും ചെയ്തിട്ടുണ്ട്. അനിരുദ്ധും ആന്‍ഡ്രിയയും ചുംബിക്കുന്ന ചിത്രവും ധനുഷും തൃഷയും ഒരു പാര്‍ട്ടിയില്‍ അടുത്തിടപഴകുന്നതുമാണ് പുറത്ത് വന്ന ചിത്രങ്ങള്‍.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ക്രിസ്മസ് ആര് തൂക്കും ? നിവിൻ പോളിയോ മോഹൻലാലോ ? തിയറ്ററിൽ എത്തുന്നത് വമ്പൻ പടങ്ങൾ
അനിമല്‍ വീണു, ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ വൻ കുതിപ്പുമായി ധുരന്ദര്‍