പ്രണയകാവ്യം 'ദില്‍ തോ പാഗല്‍ ഹേ' രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്നു

Published : Oct 31, 2017, 03:50 PM ISTUpdated : Oct 04, 2018, 07:06 PM IST
പ്രണയകാവ്യം 'ദില്‍ തോ പാഗല്‍ ഹേ' രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്നു

Synopsis

മുംബൈ: ബോളിവുഡിലെ സർവ്വകാലഹിറ്റുകളിൽ ഒന്നായ 'ദിൽ തോ പാഗൽ ഹേ' പുറത്തിറങ്ങിയിട്ട് ഒക്ടോബര്‍ 31 ന് 20 വർഷം തികയുന്നു. രണ്ട് പതിറ്റാണ്ടിന്‍റെ ഓർമ്മകൾ സമ്മാനിക്കുന്ന പഴയ മേക്കിങ്ങ് വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാവുകയാണ്. യഷ് ചോപ്രയെന്ന മാസ്റ്റർ സംവിധായകന്‍റെ വെള്ളിത്തിരയിലെ പ്രണയ സംഗീത കാവ്യമായിരുന്നു 'ദില്‍ തോ പാഗല്‍ ഹേ'.

ചിത്രത്തിലെ നിങ്ങൾക്കായി ആരോ എവിടെയോ ഉണ്ടെന്ന വാചകങ്ങൾ 20 വർഷങ്ങൾക്കിപ്പറവും നെഞ്ചേറ്റുന്നവർ നിരവധിയാണ്. കിംഗ് ഖാനിലെ പ്രണയനായകനെ ഒരിക്കൽ കൂടി പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ, നായികമാരും കാഴ്ച വച്ചത് സമാനതകളില്ലാത്ത പ്രകടനമായിരുന്നു. മനീഷ, ജൂഹി, ഊർമ്മിള, രവീണ, കജോൾ എന്നിവർ വേണ്ടെന്ന് വച്ച കഥാപാത്രം, കരിഷ്മയുടെ അഭിനയജീവിതത്തിൽ വഴിത്തിരിവായി. ആദിത്യചോപ്രയുടെ ത്രികോണ പ്രണയകഥയ്ക്ക് അകമ്പടിയായി ഉത്തംസിംഗിന്‍റെ മാന്ത്രിക സംഗീതവും ഷൈമക്കിന്‍റെ നൃത്തചുവടുകളും മനോഹരമായ ലൊക്കേഷനുകളും പുതുതലമുറയെ പോലും വിസമയിപ്പിക്കുന്നു.

ഒക്ടോബർ 31ന് 20 വർഷം തികയുമ്പോള്‍, അനശ്വരചിത്രത്തിന്‍റെ പഴയ മേക്കിങ്ങ് വീഡിയോകളും പാട്ടുകളും ഡയലോഗുകളും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. ചുറുചുറുക്കോടെ ചിത്രീകരണത്തിൽ പങ്കെടുക്കുന്ന യഷ് ചോപ്രയുടെയും താരങ്ങളുടെയും ദൃശ്യങ്ങൾ ആസ്വാദകർക്ക് സമ്മാനിക്കുന്നത് ഗൃഹാതുരമായ ഓർമ്മകളാണ്. പ്രണയവും സൗഹൃദവും നെ‌ഞ്ചേറ്റുന്നവർക്ക് ഇന്നും 'ദില്‍ തോ പാഗല്‍ ഹേ' പ്രിയപ്പെട്ടതാണ്.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'അപ്പാ..അമ്മ..നന്ദി'; അന്ന് ചെലവോർത്ത് ആശങ്കപ്പെട്ടു, ഇന്ന് ഡിസ്റ്റിംഗ്ക്ഷനോടെ പാസ്; മനംനിറഞ്ഞ് എസ്തർ അനിൽ
ലുലു മാളിലെത്തിയ നടിയെ പൊതിഞ്ഞ് ജനം, 'എന്‍റെ ദൈവമേ' എന്ന് വിളിച്ചുപോയി താരം; ആരാധകരുടെ തള്ളിക്കയറ്റത്തിനെതിരെ വിമർശനം