ദിലീപിന് ജാമ്യം: താരത്തെ വരവേല്‍ക്കാന്‍ അവര്‍ എത്തി, ആഘോഷ പരിപാടികള്‍ക്ക് തുടക്കം?

Web Desk |  
Published : Oct 03, 2017, 02:14 PM ISTUpdated : Oct 05, 2018, 01:31 AM IST
ദിലീപിന് ജാമ്യം: താരത്തെ വരവേല്‍ക്കാന്‍ അവര്‍ എത്തി, ആഘോഷ പരിപാടികള്‍ക്ക് തുടക്കം?

Synopsis

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍  കടുത്ത നിബന്ധനങ്ങളോടെ ജാമ്യം അനുവദിച്ചു. 

സ്ത്രീകളും കുട്ടികളുമടക്കം പ്രായഭേദമന്യേ ദിലീപിനെ കാണാനായി ജയില്‍ പരിസരത്ത് തടിച്ചുകൂടിയിട്ടുണ്ട്.  ദിലീപിന് ജാമ്യം ലഭിച്ച ആശ്വാസത്തിലാണ് ഇവര്‍. താരത്തിന്‍റെ ജാമ്യം ലഭിക്കുകയാണെങ്കില്‍  ഫാന്‍സ് അസോസിയേഷന്‍ സ്വീകരണം ഒരുക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. അതേ സമയം ദിലീപിന് ഇന്ന് ജാമ്യം ലഭിച്ചാല്‍ സ്വീകരണവും റോഡ് ഷോയും നടത്താന്‍ ഫാന്‍സ് അസോസിയേഷന്‍ തീരുമാനിച്ചതായും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.  ദിലീപിന് ജാമ്യം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആരാധകര്‍ പ്രതികരിച്ചു. ജാമ്യം  അനുവദിച്ചതിനെ തുടര്‍ന്ന് ആഘോഷമാക്കാനാണ് തീരുമാനമെന്നും അവര്‍ അറിയിച്ചു. കേസില്‍ പ്രതിയാണെന്ന കാര്യം ഇപ്പോഴും വിശ്വസിക്കുന്നില്ലെന്നും ആരാധകര്‍ പ്രതികരിച്ചു. 

അതേ സമയം  ദിലീപ്   അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാവണം. ഒരു ലക്ഷം രൂപയുടെ ബോണ്ട് കോടതിയില്‍ കെട്ടിവെയ്ക്കണം. പാസ്പോര്‍ട്ട് കോടതിയില്‍ നല്‍കണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബഞ്ചാണ് ഇന്ന് ജാമ്യ ഹര്‍ജിയില്‍ വിധി പറഞ്ഞത്.

കേസിന്റെ കുറ്റപത്രം ഈയാഴ്ച സമര്‍പ്പിക്കുമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. കേസില്‍ അഞ്ചാം തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുന്നത്. നേരത്തെ രണ്ട് തവണ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു. അഞ്ചാം തവണ ജാമ്യേപേക്ഷയുമായി കോടതിയെ സമീപിച്ചപ്പോള്‍ നേരത്തെ ഉണ്ടായിരുന്ന സാഹചര്യത്തില്‍ എന്ത് മാറ്റമാണ് വന്നതെന്ന് കോടതി ചോദിച്ചിരുന്നു. തുടര്‍ന്നാണ് വാദം നടന്നത്. കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിന്റെ ആരോപണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്നും അനന്തമായി അന്വേഷണം മുന്നോട്ട് പോവുകയാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു.

90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ദിലീപിന് സ്വാഭാവിക ജാമ്യം ലഭിക്കുമായിരുന്നു. ഇതിന് നാല് ദിവസം ശേഷിക്കെയാണ് ഇന്ന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതോടെ കുറ്റപത്രം നാല് ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് നിര്‍ബന്ധിതാവസ്ഥയും അന്വേഷണ സംഘത്തിന് മുന്നില്‍ ഇനിയില്ല. ഹൈക്കോടതിയില്‍ നിന്ന് വിധിയുടെ സര്‍ട്ടിഫൈഡ് പകര്‍പ്പ് വാങ്ങി അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം ഇവിടെ നിന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി ദിലീപ് കഴിയുന്ന ആലുവ സബ് ജയിലില്‍ എത്തിച്ചാല്‍ ദിലീപിന് ഇന്ന് തന്നെ പുറത്തിറങ്ങാന്‍ കഴിയും

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'കുട്ടിച്ചാത്ത'ന്റെയും കൂട്ടരുടെയും റീയൂണിയൻ; വൈറലായി എഐ ചിത്രം
തലസ്ഥാനത്തെങ്ങും സിനിമാവേശം; ചലച്ചിത്രമേളയിലെ ആറാംദിന കാഴ്ചകൾ