
യുവസംവിധായകനടക്കം അഞ്ചു താരങ്ങൾ പിടിയിൽ....! ഓണത്തിന് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു പത്രകട്ടിംഗ്സ്. എന്താണ് സംഭവം എന്ന് അറിയാന്‍ ന്യൂസ് പേജില്‍ കയറി നോക്കിയവര്‍ ഏറെ. കാര്യം അറിഞ്ഞപ്പോള്‍ ക്ഷോഭിച്ചവരുണ്ട്, സന്തോഷിച്ചവരുണ്ട്. പ്രേമത്തിലൂടെ പ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറിയ സിജു വിൽസൺ, കൃഷ്ണശങ്കർ, ശബരീഷ് വർമ, സംവിധായകൻ കൂടിയായ അൽത്താഫ് സലീം, ഷിയാസ് എന്നിവരുടെ ചിത്രം ഉൾപ്പെടെയാണ് വാർത്ത പ്രത്യക്ഷപ്പെട്ടത്.
എന്നാവ്‍ മന്ദാകിനി എന്ന പുതിയ സിനിമയുടെ പ്രഖ്യാപനമാണ് ഇങ്ങനെ ഞെട്ടിച്ച് വ്യത്യസതയായത്. എന്താണ് ഈ പോസ്റ്ററിന് പിന്നില്‍ ചിത്രത്തിന്‍റെ സംവിധായകനായ ജെനിത് കാച്ചപ്പിള്ളി asianetnews.tvയോട് പറയുന്നു.
തീര്‍ത്തും ക്രിയേറ്റീവായ ഒരു ചിത്രമാണ് മന്ദാകിനി. ഇതിന്‍റെ ഒരോഘട്ടത്തിലും വളരെ വ്യത്യസ്തമായ രീതിയിലാണ് അവതരിപ്പിക്കാന്‍ നോക്കുന്നത്. അത് തന്നെയാണ് പോസ്റ്ററിന് പിന്നിലും. ഇന്നത്തെ ഒരു സവിശേഷമായ സാഹചര്യത്തില്‍ ജനങ്ങളെ ഒരു പ്രോജക്ടിലേക്ക് ഹുക്ക് ചെയ്യുക എന്നതാണ് ഈ പോസ്റ്ററിന് പിന്നില്‍. ഇതിന്‍റെ പിന്നാലെ ഇറങ്ങുന്ന ഫസ്റ്റ്ലുക്കിലും മറ്റും ഇത്തരത്തിലുള്ള പുതുമ പ്രതീക്ഷിക്കാം.
പോസ്റ്ററില്‍ കാണുന്ന താരങ്ങളുമായി പോസ്റ്ററിനെക്കുറിച്ച് മുന്‍പ് ചര്‍ച്ച നടത്തിയിരുന്നു. ഇതിന്‍റെ മാറ്റര്‍ അവര്‍ക്ക് അയച്ച് കൊടുത്ത് മാറ്റങ്ങള്‍ വരുത്തിയാണ് പോസ്റ്റര്‍ പ്രസിദ്ധീകരിച്ചത്. പിന്നീട് ഇതിനെ അഭിനന്ദിച്ചും, വിമര്‍ശിച്ചും പലരും രംഗത്ത് എത്തിയിട്ടുണ്ട്. എന്തായാലും മന്ദാകിനി ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു.
മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജെനിത് കാച്ചപ്പിള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മന്ദാകിനി ഒറ്റ രാത്രിയിലെ രണ്ടുമണിക്കൂറിന്‍റെ കഥപറയുന്ന കോമഡി ത്രില്ലറാണ്. ഇതിഹാസ, സ്റ്റൈൽ എന്നീ ചിത്രങ്ങളൊരുക്കിയ ആർക്ക് മീഡിയായുടെ ബാനറിൽ രാജേഷ് അഗസ്റ്റിൻ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് നവംബറിൽ ആരംഭിക്കും.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ