വില്ലന്‍ ഇമോഷണല്‍ ത്രില്ലര്‍, ഗംഭീര പ്രകടനം കാഴ്ചവച്ച് മോഹന്‍ലാല്‍; ചിത്രത്തെ കുറിച്ച് മിഷ്‌കിന്‍

By Web DeskFirst Published Oct 26, 2017, 4:06 PM IST
Highlights

ഇത്രയും നാള്‍ വില്ലന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. തിയേറ്ററുകളില്‍ എത്തും മുന്‍പേ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ചിത്രം കൂടിയാണ് വില്ലന്‍. മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ ബിഗ് ബജറ്റ് ചിത്രമായ വില്ലന്‍ നാളെ തിയേറ്ററുകളിലെത്തുന്നതിന്‍റെ ആവേശത്തിലാണ് പ്രേക്ഷകര്‍. മറ്റു ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി തമിഴ് താരങ്ങള്‍ അണിനിരക്കുന്ന ചിത്രം കൂടിയാണ് വില്ലന്‍.

അതുകൊണ്ട് തന്നെ തമിഴിലെ സംവിധായകര്‍ക്കും താരങ്ങള്‍ക്കുമായി വില്ലന്‍ പ്രത്യേക പ്രിവ്യു ഷോ ചെന്നൈയില്‍ ഒരുക്കിയിരുന്നു. സംവിധായകന്‍ മിഷ്‌കിന്‍ ഉള്‍പ്പെടെയുള്ളവര്‍ വില്ലനെ കാണാന്‍ എത്തിയിരുന്നു. വില്ലന് മികച്ച പ്രതികരണമാണ് അദ്ദേഹം നല്‍കിയത്.

വില്ലന്‍ ഒരു ഇമോഷണല്‍ ത്രില്ലറാണെന്നും മോഹന്‍ലാല്‍ അതിഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംവിധായകന്‍ മിഷ്‌കിന്‍റെ പ്രതികരണം ബി.ഉണ്ണികൃഷ്ണന്‍ തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചു.
 
ബി.ഉണ്ണികൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം-

തമിഴിലെ ഏറ്റവും ശ്രദ്ധേയമായ സംവിധായകരില്‍ ഒരാളായ മിഷ്‌കിന്‍ വില്ലന്‍ കണ്ടതിന് ശേഷം എന്‍റെ എഫ്ബി പേജില്‍ പങ്കുവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് എനിക്കയച്ച സന്ദേശം.


 നാളെ തിയേറ്ററുകളില്‍ എത്തുന്ന വില്ലന്‍ ചിത്രത്തിന്  റെക്കോര്‍ഡ് അഡ്വാന്‍സ് ബുക്കിംഗാണ് ലഭിച്ചത്. അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച് മണിക്കൂറികള്‍ക്കുള്ളില്‍ തന്നെ റെക്കോര്‍ഡ് ബുക്കിംഗ് സ്വന്തമാക്കുകയായിരുന്നു വില്ലന്‍. മൂന്നു ദിവസം മുമ്പ് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ ഫെയ്‌സ്ബുക്കിലൂടെ അഡ്വാന്‍സ് ബുക്കിംഗ് കാര്യം ആരാധകരുമായി പങ്കുവെച്ചിരുന്നു. തിയേറ്ററുകളിലെത്തും മുമ്പേ റെക്കോര്‍ഡ് സൃഷ്ടിച്ച് ഫാന്‍സ് ഷോകളുമുണ്ട്. 
 
 മാത്യു മാഞ്ഞൂരാന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ കഥാപാത്രമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.  മറ്റ് നാലു സിനിമകളില്‍ ചെയ്തതില്‍ മോഹന്‍ലാലിന്‍റെ ഏറ്റവും മികച്ച അഭിനയം വില്ലനിലേതായിരിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു.

മഞ്ജു വാര്യരാണ് നായികയായെത്തുന്നത്. തമിഴ് താരം വിശാല്‍, തെലുങ്ക് താരം ശ്രീകാന്ത് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. രഞ്ജി പണിക്കര്‍, സിദ്ദീഖ്, ചെമ്പന്‍ വിനോദ്, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.
 
8കെ റെസല്യൂഷനിലാണ് വില്ലന്‍ ചിത്രീകരിക്കുക. 8കെ റെസല്യൂഷനില്‍ ചിത്രീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ചിത്രമാണ് വില്ലന്‍. റെഡിന്റെ വെപ്പണ്‍ സീരിസിലുള്ള ഹെലിയം 8കെ ക്യാമറയാണ് ചിത്രത്തില്‍ ഉപയോഗിക്കുന്നത്. സാങ്കേതികതകള്‍ക്കും വിഎഫ്എക്‌സിനും സ്‌പെഷ്യല്‍ ഇഫക്ടിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ബഡ്ജറ്റ് 25-30 കോടിയാണ്. പോളണ്ട് ആസ്ഥാനമായ കമ്പനിയാണ് വി.എഫ്.എക്‌സ് കൈകാര്യം ചെയ്യുന്നത്. പുറത്തുനിന്നുള്ളവരാണ് സാങ്കേതിക പ്രവര്‍ത്തകര്‍. ഗുഡ് ഈസ് ബാഡ് എന്ന ടാഗ്ലൈനില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണം റോക്ക്‌ലൈനാണ്.
 

click me!