നരേന്ദ്ര മോദിയുടെ ജീവിതം സിനിമയാകുമ്പോള്‍, സംവിധായകന് പറയാനുള്ളത്

Published : Jan 08, 2019, 12:49 PM ISTUpdated : Jan 08, 2019, 01:01 PM IST
നരേന്ദ്ര മോദിയുടെ ജീവിതം സിനിമയാകുമ്പോള്‍, സംവിധായകന് പറയാനുള്ളത്

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം സിനിമയാകുകയാണ്. പിഎം നരേന്ദ്ര മോദി എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് ഒമംഗ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോദിയുടെ ജീവിതം സിനിമയാക്കുന്നതില്‍ അഭിമാനമുണ്ടെന്നാണ് ഒമംഗ് കുമാര്‍ പറയുന്നത്.

ലോകത്തിലെ മികച്ച നേതാക്കളില്‍ ഒരാളായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം സിനിമയാക്കുക എന്നത് വലിയ ഉത്തരവാദിത്തമാണ്. അതില്‍ അഭിമാനവുമുണ്ട്-  ഒമംഗ് കുമാര്‍ പറയുന്നു. വിവേക് ഒബ്റോയ് ആണ് ചിത്രത്തില്‍ നരേന്ദ്ര മോദിയായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

മോദിയായി അഭിനയിക്കാൻ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് വിവേക് ഒബ്‍റോയിയും പറയുന്നു. ഒരു നടനെ സംബന്ധിച്ച് ഏറ്റവും മികച്ച വേഷമാണ് ഇത്. ലോകത്തിലെ മികച്ച ഒരു നേതാവായ നരേന്ദ്ര മോദിയായി അഭിനയിക്കുക എന്നത് വലിയ വെല്ലുവിളിയുമാണ്. എല്ലാവരുടെ അനുഗ്രഹം വേണം- വിവേക് ഒബ്റോയ് പറയുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'അതിനിടയിൽ കൂടി കയറിയോ?'; 'മോഹൻലാലിനെ ഒരിക്കലെങ്കിലും പരിചയപ്പെട്ടവർ അത് വിശ്വസിക്കില്ല..'; സിദ്ധു പനക്കൽ പറയുന്നു
'പരാതിക്കാരി സിപിഎം ഉന്നത നേതാവിന്റെ അടുത്തബന്ധു; രാത്രി ഫ്ലാറ്റിന്റെ ഡോറുകൾ കുത്തിത്തുറന്നാണ് പോലീസ് അകത്തുകയറിയത്': 'അഭിലാഷം' സംവിധായകൻ ഷംസുദ്ധീൻ