ക്ഷമ ചോദിച്ചത് കൃത്രിമമല്ലെങ്കില്‍ സ്വീകരിക്കുന്നു: അലന്‍സിയറോട് ദിവ്യ ഗോപിനാഥ്

Published : Feb 20, 2019, 10:18 AM ISTUpdated : Feb 20, 2019, 10:24 AM IST
ക്ഷമ ചോദിച്ചത് കൃത്രിമമല്ലെങ്കില്‍ സ്വീകരിക്കുന്നു: അലന്‍സിയറോട് ദിവ്യ ഗോപിനാഥ്

Synopsis

അദ്ദേഹം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ മനസിലാക്കുകയും കൃത്രിമമില്ലാതെയാണ് അദ്ദേഹം ക്ഷമചോദിക്കുകയും ചെയ്തതെങ്കില്‍ അംഗീകരിക്കുന്നതായി ദിവ്യ

കൊച്ചി: അലന്‍സിയര്‍ പരസ്യമായി ക്ഷമ ചോദിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് നടി ദിവ്യ ഗോപിനാഥ്. അലന്‍സിയര്‍ തെറ്റ് അംഗീകരിച്ചതില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ട്. അദ്ദേഹം തന്നോട് ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍ തന്നോട് ക്ഷമ ചോദിച്ച് മറ്റ് സ്ത്രീകളോട് ഇത്തരം പെരുമാറ്റം അദ്ദേഹം തുടരരുത്. അതുകൊണ്ടാണ് പരസ്യമായി അലന്‍സിയര്‍ ക്ഷമ ചോദിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടത്.  നമ്മളെല്ലാവരും ഒരേ മേഖലയിലാണ് ജോലി ചെയ്യുന്നത് ആരോഗ്യകരമായ ഒരു ചുറ്റപാട് അവിടെയുണ്ടാകണം. 

അദ്ദേഹം മൂലമുണ്ടായ ദ്രോഹങ്ങള്‍ മനസിലാക്കുകയും കൃത്രിമമില്ലാതെയാണ് അദ്ദേഹം ക്ഷമചോദിക്കുകയും ചെയ്തതെങ്കില്‍ താനത് അംഗീകരിക്കുന്നതായും ദിവ്യ പറഞ്ഞു. ഇനി ഈ കേസുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇവിടെ എല്ലാം അവസാനിക്കുന്നതായും ദിവ്യ പറഞ്ഞു. ബുദ്ധിമുട്ടേറിയ സമയത്തും തന്‍റെ കൂടെ നിന്ന ഡബ്ല്യുസിസി അംഗങ്ങള്‍ക്കും കുടുംബത്തിനും ജസ്റ്റിസ് ഹേമ കമ്മീഷനും മാധ്യമങ്ങള്‍ക്കും പൊതു സമൂഹത്തിനും ദിവ്യ നന്ദി പറയുകയും ചെയ്തു. 

2018 ഒക്ടോബറിലാണ് ഒരു ബ്ലോഗ് പോസ്റ്റിലൂടെ പേര് വെളിപ്പെടുത്താതെ അലന്‍സിയറിനെതിരെ ദിവ്യ ഗുരതര ലൈംഗിക ആരോപണം നടത്തിയത്. വ്യക്തിപരമായി അലന്‍സിയറിനെ പരിചയപ്പെടുന്നത് വരെ തനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമായിരുന്നു. ചുറ്റും നടക്കുന്ന കാര്യങ്ങളോടുള്ള അദ്ദേഹത്തിന്‍റെ പുരോഗമന സമീപനം സ്വന്തം വൈകൃതം മറക്കാനാണെന്നും ദിവ്യ  ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ദിവ്യ അലന്‍സിയറിനെതിരെ താര സംഘടന 'അമ്മ'യ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് അലന്‍സിയര്‍ ദിവ്യയോട് പരസ്യമായി മാപ്പ് പറഞ്ഞത്. തന്‍റെ പ്രവൃത്തി മൂലം മുറിവേറ്റ ദിവ്യയോടും മറ്റ് സഹപ്രവര്‍ത്തകരോടും പരസ്യമായി ക്ഷമ ചോദിക്കുന്നതായി അലന്‍സിയര്‍ പറയുകയായിരുന്നു.

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ


 

PREV
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു