കൊവിഡ് പോസിറ്റീവ്: 'ആരും പരിഭ്രാന്തരാകേണ്ട'; ആരാധകരോട് അഭ്യർത്ഥിച്ച് അഭിഷേക് ബച്ചന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ്

Web Desk   | Asianet News
Published : Jul 12, 2020, 01:49 PM IST
കൊവിഡ് പോസിറ്റീവ്: 'ആരും പരിഭ്രാന്തരാകേണ്ട'; ആരാധകരോട് അഭ്യർത്ഥിച്ച് അഭിഷേക് ബച്ചന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ്

Synopsis

രോ​ഗത്തിന്റെ ചെറിയ ലക്ഷണങ്ങൾ മാത്രമേ പ്രകടമാകുന്നുള്ളൂ എന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. 


മുംബൈ: കൊവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്നും എന്നാൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ട്വീറ്റ് ചെയ്ത് നടൻ അഭിഷേക് ബച്ചൻ. ഇന്നലെയാണ് അഭിഷേക് ബച്ചനും അമിതാഭ് ബച്ചനും കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇൻസ്റ്റ​ഗ്രാം പോസ്റ്റിലാണ് തനിക്കും പിതാവിനും കൊവിഡ് പോസിറ്റീവ് ആണെന്നും നാനാവതി ഹോസ്പിറ്റലിൽ ചികിത്സയിലാണെന്നും വാർത്ത പുറത്തു വന്നത്. രോ​ഗത്തിന്റെ ചെറിയ ലക്ഷണങ്ങൾ മാത്രമേ പ്രകടമാകുന്നുള്ളൂ എന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം ആരാധകർ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ശാന്തരായിരിക്കാനും പറഞ്ഞു.

'ഇന്നലെയാണ് എനിക്കും പിതാവിനും കൊവിഡ് 19 സ്ഥിരീകരിച്ചത്. ഞങ്ങൾക്ക് രണ്ടുപേർക്കും ചെറിയ ലക്ഷണങ്ങൾ മാത്രമേയുള്ളു. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബാം​ഗങ്ങളോടും ബന്ധുക്കളോടും ജീവനക്കാരോടും പരിശോധന നടത്താൻ‌ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാവരും ശാന്തരായിരിക്കുക. പരിഭ്രാന്തരാകേണ്ട ആവശ്യമില്ല.' അഭിഷേക് ബച്ചൻ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

ശനിയാഴ്ച രാത്രിയോടെയാണ് അമിതാഭ് ബച്ചൻ തനിക്ക് കൊവിഡ് ബാധയുണ്ടെന്ന വിവരം ട്വീറ്റിലൂടെ പങ്കുവച്ചത്. അദ്ദേഹത്തെ നാനാവതി ഹോസ്പിറ്റലിൽ ഐസോലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരുടെയും ആരോ​ഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. 


 


 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കേരളത്തെ ഹൃദയത്തിലേറ്റിയെന്ന് അർജന്റീനിയൻ താരം ഇസബെല്ല | IFFK 2025
തന്റെ അസാന്നിധ്യം മേളയെ ബാധിച്ചിട്ടില്ലെന്ന് റസൂൽ പൂക്കുട്ടി; 'വ്യക്തിപരമായി ഇടപെട്ടാണ് ചില സിനിമകൾക്ക് അനുമതി വാങ്ങിയെടുത്തത്'