'എല്ലാവര്‍ക്കും അമീര്‍ഖാനോ കമല്‍ഹാസനോ ആകാനാവില്ല'; മോഹന്‍ലാലിന് വിമര്‍ശനവുമായി ഡോ: ബിജു

Web Desk |  
Published : Jul 10, 2018, 06:51 PM ISTUpdated : Oct 04, 2018, 02:49 PM IST
'എല്ലാവര്‍ക്കും അമീര്‍ഖാനോ കമല്‍ഹാസനോ ആകാനാവില്ല'; മോഹന്‍ലാലിന് വിമര്‍ശനവുമായി ഡോ: ബിജു

Synopsis

'അഭിനയം തൊഴിലാക്കിയവരെ അങ്ങനെ കാണാൻ ശ്രമിക്കൂ..'

അക്രമിക്കപ്പെട്ട നടിക്കൊപ്പമെന്നും എന്നാല്‍ കുറ്റാരോപിതനായ നടനുവേണ്ടി പ്രാര്‍ഥിക്കുമെന്നും പറഞ്ഞ അമ്മ പ്രസിഡന്‍റ് മോഹന്‍ലാലിനെ വിമര്‍ശിച്ച് സംവിധായകന്‍ ബിജുകുമാര്‍ ദാമോദരന്‍. അമീർഖാൻ, കമൽഹാസൻ, പ്രകാശ് രാജ് തുടങ്ങിയവരുടെ നട്ടെല്ലുള്ള നിലപാടുകള്‍ എല്ലാ താരങ്ങളില്‍ നിന്നും പ്രതീക്ഷിക്കരുതെന്നും അഭിനേതാക്കള്‍ മാത്രമായവരെ അത്തരത്തില്‍ കണ്ടാല്‍ മതിയെന്നും പറയുന്നു ബിജുകുമാര്‍. മോഹന്‍ലാലിന്‍റെ പേര് പറയാതെയാണ് വിമര്‍ശനം.

ഡോ: ബിജുവിന്‍റെ കുറിപ്പ്

അഭിനയിക്കുന്ന ഭൂരിപക്ഷം സിനിമകളുടെ പേരുകളും ഉള്ളടക്കവും നോക്കൂ.അവയുടെ നിരന്തരമായ സ്ത്രീ വിരുദ്ധതയും വംശീയതയും ഫ്യൂഡൽ മനോഭാവവും അശ്ലീലതയും നോക്കൂ. ഏതൊക്കെ പ്രതിലോമകരമായ പ്രൊഡക്ടുകൾക്ക് വേണ്ടിയാണ് പ്രൊമോഷൻ പരസ്യങ്ങളിൽ നിന്നു കൊടുക്കുന്നത് എന്നത് നോക്കൂ. ഏത് തരം ടെലിവിഷൻ ഷോകളിൽ ആണ് സാന്നിധ്യം എന്ന് നോക്കൂ. ബ്ലോഗ് എന്ന പേരിൽ എമ്മാതിരി സാമൂഹ്യ ബോധമില്ലാത്ത എഴുത്തുകൾ ആണ് എന്ന് നോക്കൂ. കോടികൾ സർക്കാരിൽ നിന്നും പ്രതിഫലം വാങ്ങി ഒരു പൊതു ആഘോഷ പരിപാടിയിൽ ചുണ്ടനക്കി റെക്കോർഡ് പാട്ട് പാടിയ തട്ടിപ്പ് നോക്കൂ. കലാകാരൻ എന്ന നിലയിൽ ഒരു കാലത്തും ഒരു വിധ ജനകീയ, സാമൂഹിക വിഷയങ്ങളിലും ഒരു വാക്ക് പോലും പ്രതികരിച്ചിട്ടേ ഇല്ലാത്ത നിലപാടില്ലായ്‌മ നോക്കൂ. ആനക്കൊമ്പിനോടുള്ള സ്നേഹം നോക്കൂ. തീർത്തും ജനാധിപത്യ വിരുദ്ധ രീതിയിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയിലെ നെടും തൂണായി നിന്ന് ആ സംഘടനയുടെ ചാരിറ്റിയെ പറ്റി വാചാലമാകുന്ന നിഷ്കളങ്കത നോക്കൂ. ഗുണ്ടാ സംഘങ്ങളെപ്പോലെ സ്വന്തം ഫാനരന്മാരുടെ സംഘത്തെ വിമർശകർക്കും സ്ത്രീകൾക്കും നേരെ സൈബർ ഇടങ്ങളിൽ അഴിഞ്ഞാടാൻ അനുവദിക്കുന്ന ഹൃദയ വിശാലത നോക്കൂ. ആക്രമിക്കപ്പെട്ട സ്ത്രീയേക്കാൾ കുറ്റാരോപിതനോടുള്ള അലിവും പ്രാർത്ഥനയും നോക്കൂ. സമ്പൂർണ്ണനാണ് ഞാൻ എന്ന് സ്വയം എഴുതി നെറ്റിയിൽ ഒട്ടിക്കുന്ന ആ അപാര ധൈര്യം നോക്കൂ. ഇൻകം ടാക്‌സ് അന്വേഷണം ആവിയായിപ്പോയ കഥ നോക്കൂ. സ്വന്തം ഡ്രൈവറെ മലയാള സിനിമാ ലോകത്തെ ഏറ്റവും വലിയ പ്രൊഡ്യൂസർ ആക്കി മാറ്റിയ ജാലവിദ്യ നോക്കൂ. അപ്പോൾ സാംസ്കാരിക കേരളമേ ഇമ്മട്ടിൽ എന്നേ സ്വയം വെളിപ്പെടുത്തിയ അടയാളപ്പെടുത്തിയ ഒരാളിൽ നിന്നും ഇതിനപ്പുറം എന്താണ് നിങ്ങൾ പ്രതീക്ഷിച്ചത്. അമീർഖാൻ, കമൽഹാസൻ, പ്രകാശ് രാജ് തുടങ്ങിയ കലാകാരന്മാരുടെ പൊതു ബോധവും രാഷ്ട്രീയ ബോധവും സാംസ്കാരികതയും നട്ടെല്ലുള്ള നിലപാടുകളും എല്ലാ താരങ്ങൾക്കും ഉണ്ടായിക്കൊള്ളണം എന്ന് കരുതാനാവില്ലല്ലോ. അങ്ങനെ പ്രതീക്ഷിക്കുന്നതും ശരിയല്ല. സിനിമ ഒരു കലയുമാണ് വ്യവസായവും ആണ്. ആ വ്യവസായത്തിൽ ഉപജീവനത്തിനും ധനസമ്പാദനത്തിനും ആയി അഭിനയം തൊഴിലാക്കിയവരെ അങ്ങിനെ തന്നെ കാണാൻ ശ്രമിക്കൂ. ആ കലാ മാധ്യമത്തിൽ പ്രവർത്തിക്കുകയും ഒപ്പം തങ്ങൾ ജീവിക്കുന്ന സമൂഹത്തോടും ചുറ്റുമുള്ള മനുഷ്യരോടും പ്രതിബദ്ധതയും മാനവികതയും ഉള്ള നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന കലാകാരന്മാരെ നമുക്ക് അംഗീകരിക്കാം. അവരാണ് കലാരംഗത്തെ യഥാർഥ ഹീറോകൾ. മറ്റുള്ളവർ ആരെങ്കിലും ഒക്കെ എഴുതിയ വാചകങ്ങൾ കാണാതെ പഠിച്ചു പറഞ്ഞു സ്‌ക്രീനിൽ ഹീറോകളാകുന്ന സീറോകൾ മാത്രം. അവരിൽ നിന്നും കൂടുതൽ എന്തെങ്കിലും പ്രതീക്ഷിക്കുന്നവരെ വേണം ആദ്യം ഓടിക്കേണ്ടത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിന്‍റെ റാപ്പിന് പ്രശ്നമുണ്ട്, ലിറിക്സ് സിസ്റ്റത്തിന് എതിരാ..'; ത്രസിപ്പിച്ച് ഷെയ്ൻ നി​ഗത്തിന്റെ 'ഹാൽ', ട്രെയിലർ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി