തന്റെ സുഹൃത്തിന്റെ മകന് മമ്മൂട്ടിയെ കാണാനുള്ള ആഗ്രഹം 'പാട്രിയേറ്റ്' സിനിമയുടെ ലൊക്കേഷനിൽ വെച്ച് സാധിച്ചുകൊടുത്ത അനുഭവം പങ്കിട്ട് രമേഷ് പിഷാരടി.

ലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് രമേഷ് പിഷാരടി. സിനിമാ അഭിനയവും സ്റ്റേജ് ഷോകളും റിയാലിറ്റി ഷോകളുമെല്ലാമായി മുന്നോട്ട് പോകുന്ന പിഷാരടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് ആരാധകർ ഏറെയാണ്. അതിന് പ്രധാന കാരണം ക്യാപ്ഷനുകൾ തന്നെയാണ്. മറ്റാരാലും ചിന്തിക്കാൻ പോലും സാധ്യതയില്ലാത്ത വ്യത്യസ്തവും രസകരവും കൗതുകവുമുണർത്തുന്നതുമാകും ഈ ക്യാപ്ഷനുകൾ. ഇതോടെ ‘ക്യാപ്ഷൻ കിം​ഗ്’ എന്ന ഓമനപ്പേരും പിഷാരടിക്ക് ഫോളോവേഴ്സ് നൽകി കഴിഞ്ഞു. സമീപകാലത്ത് മമ്മൂട്ടിയുടെ സന്തത സഹചാരിയാണ് രമേഷ് പിഷാരടി. അദ്ദേഹത്തെ കുറിച്ചുള്ളതാണ് പുതിയ പോസ്റ്റും.

പാട്രിയേറ്റ് എന്ന പുതിയ സിനിമയുടെ ലൊക്കോഷനിൽ നടന്ന സംഭവമാണ് രമേഷ് പിഷാരടി പങ്കുവയ്ക്കുന്നത്. തന്റെ സുഹൃത്തിന്റെ മകന് മമ്മൂട്ടിയെ കാണണമെന്ന ആ​ഗ്രഹം പറഞ്ഞുവെന്നും ഒടുവിൽ ആ ആ​ഗ്രഹം സാധിച്ചതിനെ കുറിച്ചുമാണ് പിഷാരടി രസകരമായി അവതരിപ്പിച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്.

രമേഷ് പിഷാരടിയുടെ വാക്കുകൾ ചുവടെ

ചിലപ്പൊ ബിരിയാണി കിട്ടിയാലോ! !

സുഹൃത്തും സാരഥിയുമായ സിത്തുവിന്റെ മകന് മമ്മൂക്കയെ കാണണം.

പാട്രിയോട്ട് പോലെ വലിയ ഒരു ലൊക്കേഷൻ 🥹

കോസ്റ്റ്യുമിലോ, ഗെറ്റപ്പിലോ ഒക്കെ യാണെങ്കിൽ അത് സാധിക്കുക എളുപ്പമല്ല.

“എന്നാലും വാ ചിലപ്പോ ബിരിയാണി കിട്ടിയാലോ! ”.

എന്റെ ആ ഡയലോഗ് അറംപറ്റി

ബിരിയാണി കിട്ടി.

രമേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാട്രിയേറ്റ്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിക്കുന്നുവെന്നതാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. നയൻതാര, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ അടക്കമുള്ളൊരു വലിയ താരനിര ചിത്രത്തിലുണ്ട്. അടുത്ത വർഷം സിനിമ തിയറ്ററുകളിൽ എത്തുമെന്നാണ് സൂചന. അതേസമയം, കളങ്കാവൽ ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ തിയറ്ററിൽ എത്തിയ ചിത്രം. 17 ദിവസം കൊണ്ട് 80 കോടി ക്ലബ്ബിലും ഇടംപിടിച്ച് ചിത്രം മുന്നോട്ട് പോവുകയാണ്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്