ബിഗ് ബോസ് നോമിനേഷനില്‍ വീണ്ടും നാടകീയത; ആര് പോകണമെന്ന് കൂട്ടായി തീരുമാനിക്കണം

Published : Aug 06, 2018, 11:01 PM IST
ബിഗ് ബോസ് നോമിനേഷനില്‍ വീണ്ടും നാടകീയത; ആര് പോകണമെന്ന് കൂട്ടായി തീരുമാനിക്കണം

Synopsis

ക്യാപ്റ്റന്‍ സ്ഥാനത്തുള്ള അര്‍ച്ചന ഒഴികെയുള്ളവരെ ഓരോ ജോഡികളായി തിരിച്ചായിരുന്നു ലിസ്റ്റ് തയ്യാറാക്കല്‍.

ശനി, ഞായര്‍ ദിവസങ്ങളിലെ എലിമിനേഷന്‍ എപ്പിസോഡുകള്‍ക്ക് ശേഷം തിങ്കളാഴ്ചകളിലാണ് ബിഗ് ബോസ് ഹൗസിലെ പുതിയ എലിമിനേഷന്‍ ലിസ്റ്റ് പ്രഖ്യാപിക്കുക. എലിമിനേഷന്‍ പോലെ തുടക്കം മുതല്‍ പ്രേക്ഷകരെ ഹരം പിടിപ്പിക്കുന്നവയായിരുന്നു നോമിനേഷന്‍ ലിസ്റ്റ് പ്രഖ്യാപിക്കുന്ന എപ്പിസോഡുകളും. നോമിനേഷന്‍ ലിസ്റ്റിലേക്ക് മത്സരാര്‍ഥികളെ തെരഞ്ഞെടുക്കുന്ന രീതിയിലും ബിഗ് ബോസ് ഇതിനുമുന്‍പ് കൗതുകങ്ങള്‍ പരീക്ഷിച്ചിട്ടുണ്ട്. സാധാരണ കണ്‍ഫെഷന്‍ റൂമില്‍ രഹസ്യമായി ഓരോരുത്തരെ വിളിച്ചാണ് നോമിനേഷന്‍ ചോദിച്ചറിയുകയെങ്കില്‍ ചിലപ്പോഴൊക്കെ എല്ലാവരുടെയും മുന്നില്‍വച്ച് പരസ്യമായും ഇത് നടത്തിയിട്ടുണ്ട്. പുതിയ നോമിനേഷന്‍ ലിസ്റ്റ് തയ്യാറാക്കലും ഏറെ നാടകീയതയോടെയായിരുന്നു.

ഇതിനുമുന്‍പ് ഓരോരുത്തരും ഒന്നോ രണ്ടോ പേരെ നോമിനേറ്റ് ചെയ്യുകയായിരുന്നുവെങ്കില്‍ ഇക്കുറി അതിന് വ്യത്യാസമുണ്ടായി. ഈരണ്ട് പേരെ ഒരുമിച്ച് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ച് അതില്‍ ആര് പുറത്തുപോകണം എന്നത് കൂട്ടായി തീരുമാനിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു ബിഗ് ബോസ്. ക്യാപ്റ്റന്‍ സ്ഥാനത്തുള്ള അര്‍ച്ചന ഒഴികെയുള്ളവരെ ഓരോ ജോഡികളായി തിരിച്ചായിരുന്നു ലിസ്റ്റ് തയ്യാറാക്കല്‍. ഇത് പ്രകാരം സാബു-ബഷീര്‍, പേളി-ഷിയാസ്, ശ്രീനിഷ്-അരിസ്റ്റോ സുരേഷ്, അഞ്ജലി-അതിഥി, രഞ്ജിനി-അനൂപ് എന്നീ അഞ്ച് ജോഡികളെയാണ് ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചത്. അതേസമയം ദിയ സനയാണ് കഴിഞ്ഞ വാരത്തിലെ എലിമിനേഷനില്‍ പുറത്തായത്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അനുമോൾക്ക് കപ്പ് കിട്ടിയപ്പോഴുണ്ടായ അസൂയ ആയിരുന്നില്ല ആ ഭാവം; അവരത് കട്ട് ചെയ്ത് വച്ചത്; തുറന്നുപറഞ്ഞ് ശൈത്യ
'കേരളത്തിലെ ഉരുക്ക് വനിത, തോൽക്കാൻ പാടില്ല'; ശോഭാ സുരേന്ദ്രനെ പിന്തുണച്ച് ബി​ഗ് ബോസ് താരം