
ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ ഏറ്റവും പുതിയ എലിമിനേഷന്‍ എപ്പിസോഡ് ആരംഭിച്ചു. ശ്രീനിഷ് അരവിന്ദ്, ബഷീര്‍ ബഷി, ദിയ സന എന്നിവരാണ് ഈ വാരത്തിലെ എലിമിനേഷന്‍ ലിസ്റ്റില്‍ ഇപ്പോള്‍ അവശേഷിക്കുന്നത്.
അഞ്ച് പേരെയാണ് എലിമിനേഷന്‍ ലിസ്റ്റിലേക്ക് കഴിഞ്ഞ തിങ്കളാഴ്ച തെരഞ്ഞെടുത്തിരുന്നത്. ശ്രീനിഷ്, ബഷീര്‍, ദിയ എന്നിവര്‍ക്കൊപ്പം അര്‍ച്ചന, പേളി മാണി എന്നിവരുടെ പേരുകളും ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇരുവരും സേഫ് സോണില്‍ ആണെന്ന് ശനിയാഴ്ച എപ്പിസോഡില്‍ മോഹന്‍ലാല്‍ അറിയിച്ചു. ഇതോടെ അഞ്ചില്‍ നിന്ന് മൂന്നിലേക്ക് എലിമിനേഷന്‍ ലിസ്റ്റ് ചുരുങ്ങുകയായിരുന്നു.
പേളി മാണിക്ക് ഒരു സര്‍പ്രൈസ് നല്‍കിയതിനൊപ്പമാണ് അവര്‍ സേഫ് സോണിലാണെന്ന വിവരവും അറിയിച്ചത്. പേളിക്ക് അമ്മയുമായി ഫോണില്‍ സംസാരിക്കാനുള്ള അവസരം ഇന്നലത്തെ എപ്പിസോഡില്‍ നല്‍കിയിരുന്നു. കഴിഞ്ഞദിവസം നടന്ന, പ്രിയപ്പെട്ടവരോടുള്ള സാങ്കല്‍പിക ഫോണ്‍ സംഭാഷണം എന്ന ടാസ്‍കില്‍ മികച്ച പ്രകടനം നടത്തിയതിനുള്ള സമ്മാനം എന്ന നിലയ്ക്കാണ്, അമ്മയുമായി ഫോണില്‍ സംസാരിക്കാനുള്ള അവസരം പേളിക്ക് നല്‍കിയത്. ഫോണിലൂടെ അമ്മയാണ് പേളി ഈ ആഴ്ചയിലെ ലിസ്റ്റില്‍ നിന്ന് സേഫ് സോണില്‍ ആയ വിവരം അറിയിച്ചത്. എന്നാല്‍ സേഫ് സോണിലായ വിവരം അര്‍ച്ചന ദു:ഖത്തോടെയാണ് സ്വീകരിച്ചത്. തനിക്ക് പുറത്തുപോകണമെന്ന ആഗ്രഹം പൊട്ടിക്കരഞ്ഞുകൊണ്ടാണ് ദിയ സന ഉള്‍പ്പെടെയുള്ള ബിഗ് ബോസ് ഹൗസിലെ സഹവാസികളോട് അര്‍ച്ചന പറഞ്ഞത്.
ഈയാഴ്ച ഒരാളാണോ അതോ ഈ മൂന്ന് പേരില്‍ ഒന്നിലധികം പേരാണോ പുറത്താവുകയെന്ന് അല്‍പസമയത്തിനകം അറിയാം.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ