
ലോഹത്തിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ഡ്രാമാ എന്ന ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. പ്രളയം കാരണം ഓണച്ചിത്രങ്ങളുടെ റിലീസ് മാറ്റിവച്ചപ്പോള്‍ ട്രെയ്‌ലര്‍ അടക്കമുള്ള പബ്ലിസിറ്റി മെറ്റീരിയലുകളെല്ലാം മാറ്റിവെക്കുകയായിരുന്നു ഡ്രാമാ ടീം. 'കേരളത്തിന്റെ കണ്ണീര്‍ മഴ തോരട്ടെ, പുലരി പിറക്കട്ടെ. അന്നേ ഡ്രാമാ ട്രെയ്‌ലര്‍ റിലീസ് ചെയ്യുന്നുള്ളൂ' എന്നാണ് അണിയറക്കാര്‍ പറഞ്ഞത്. ഇപ്പോഴിതാ പ്രളയാനന്തരം മലയാളി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുമ്പോള്‍ ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്.
കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് ചിത്രം തീയേറ്ററുകളിലെത്തുകയെന്നാണ് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലണ്ടന്‍ പ്രധാന ലൊക്കേഷനാക്കിയ സിനിമയുടെ പ്രഖ്യാപനം മെയ് 14നാണ് ആരംഭിച്ചത്. വര്‍ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ലില്ലിപാഡ് മോഷന്‍ പിക്‌ചേഴ്‌സിന്റെയും ബാനറില്‍ എംകെ നാസ്സറും മഹാ സുബൈറും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
നേരത്തേ 'പുത്തന്‍പണ'ത്തിന് ശേഷമുള്ള രഞ്ജിത്ത് പ്രോജക്ട് മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് നായകനാവുന്ന ചിത്രമെന്നായിരുന്നു കേട്ടിരുന്നത്. ലണ്ടന്‍ പ്രധാന ലൊക്കേഷനായി പറയപ്പെട്ടിരുന്ന ചിത്രത്തില്‍ പിന്നീട് അതിഥിതാരമായി മോഹന്‍ലാല്‍ എത്തുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നു. എന്നാല്‍ പിന്നീട് ഒരു മുഴുനീള മോഹന്‍ലാല്‍ പ്രോജക്ടിലേക്ക് രഞ്ജിത്ത് എത്തുകയായിരുന്നു. 45 ദിവസത്തെ ഡേറ്റാണ് ചിത്രത്തിന് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്.
കനിഹ, കോമള്‍ ശര്‍മ്മ, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ എന്നിവര്‍ക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്നത്. വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്‍. എഡിറ്റിംഗ് പ്രശാന്ത് നാരായണന്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ