മദ്യപിച്ച് അമിതവേഗത്തില്‍ കാറോടിച്ച് താരത്തിന്‍റെ വരവ്: നടന്‍ ജയ് അറസ്റ്റില്‍

Web Desk |  
Published : Sep 22, 2017, 04:41 PM ISTUpdated : Oct 04, 2018, 06:42 PM IST
മദ്യപിച്ച് അമിതവേഗത്തില്‍ കാറോടിച്ച് താരത്തിന്‍റെ വരവ്: നടന്‍ ജയ് അറസ്റ്റില്‍

Synopsis

മദ്യപിച്ച് വാഹനമോടിച്ച തമിഴ് നടന്‍ ജയ് അറസ്റ്റില്‍. ജയ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് അടയാര്‍ ഫ്ലൈ ഓവറില്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് എത്തിയ പോലീസ് ജയ് മദ്യപിച്ചതായി കണ്ടെത്തി. ഇതിനെതുടര്‍ന്നാണ് നടനെ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് സംഭവം.

പുതിയ ചിത്രത്തിന്‍റെ പ്രചാരണവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഒരു ആഢംബര ഹോട്ടലില്‍ സംഘടിപ്പിച്ച ആഘോഷങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു നടന്‍. മദ്യപിച്ച്  അമിത വേഗത്തില്‍ വണ്ടിയോടിച്ച് ജയ് ഡിവൈഡറിലേക്ക് കയറ്റിയെന്ന് പോലീസ് പറഞ്ഞു. അപകടത്തില്‍ താരത്തിന്‍റെ ഔട്ടി കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു

ഇത് രണ്ടാം തവണയാണ് ജയ് പോലീസ് പിടിയിലാവുന്നത്. 2014 ലും സമാനമായ സംഭവുമുണ്ടായെന്ന് പോലീസ് പറഞ്ഞു. ഇതേസമയം താരത്തിന്‍റെ ലൈസന്‍സ് റദ്ദാക്കാന്‍ ആവശ്യപ്പെടുമെന്ന് പോലീസ് പറഞ്ഞു.  ഇതുമാത്രമല്ല വാഹന ലൈസന്‍സ്, വാഹന ഇന്‍ഷുറസ് ഇവയൊന്നും കരുതിയിട്ടില്ലെന്നും പോലീസ് അറിയിച്ചു. 279 സെക്ഷന്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

രാജേഷ് മാധവന്റെ "പെണ്ണും പൊറാട്ടും" ഐഎഫ്എഫ്‍കെയില്‍, ആദ്യ പ്രദർശനം 14ന്
പരിപാടികള്‍ ഒന്നുമില്ലേ, വെറുതെയിരിക്കുകയാണോ?; മറുപടിയുമായി അശ്വതി ശ്രീകാന്ത്