
മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ഒടിയൻ നേരിടുന്ന വിമർശനങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. രണ്ട് തവണ ഒടിയൻ കണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഈ അഭിപ്രായം കുറിച്ചിരിക്കുന്നത്. തന്റെ സിനിമയ്ക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ നടി മഞ്ജു വാര്യർ പ്രതികരിക്കണമെന്ന് ഒടിയന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നു. എന്നാൽ മഞ്ജു എന്തിനാണ് മറുപടി പറയുന്നതെന്നും ഭാഗ്യലക്ഷ്മി ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.
ഒടിയൻ ഒരു മോശം സിനിമയല്ലെന്നും മോഹൻലാൽ എന്ന മഹാനടന്റെ നല്ലൊരു സിനിമ തന്നെയാണ് ഒടിയൻ എന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർക്കുന്നു. സിനിമ കാണാത്തവർ പോലും സിനിമയെക്കുറിച്ച് അഭിപ്രായം പറയുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. നല്ല സിനിമയാണെങ്കിൽ വിജയിക്കുമെന്നും സ്വന്തം അഭിപ്രായത്തിൽ സിനിമ കാണുന്നവരും ഇവിടെയുണ്ട് എന്ന് പറഞ്ഞാണ് ഭാഗ്യലക്ഷ്മി കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുറിപ്പിന്‍റെ പൂര്‍ണരൂപം
ഒരു ഹർത്താൽ തകർക്കാനുളള അത്രയും ഫാൻസ് ഉളള ആളാണ് മോഹൻലാൽ എന്ന അതുല്യ നടൻ എന്ന് കേരളത്തിനും സിനിമാ ലോകത്തിനും ബോധ്യമായ ദിനമാണ് "ഒടിയൻ" എന്ന സിനിമ ഇറങ്ങിയ ദിവസം..
നല്ലതും ചീത്തതുമായ എത്രയോ സിനിമകൾ അഭിനയിക്കുകയും നിർമ്മിക്കുകയും ചെയ്ത അദ്ദേഹത്തിന് ഈ സിനിമ എന്താണെന്നും എങ്ങനെ എടുത്തിട്ടുണ്ടെന്നും ഉളള ഉത്തമ ബോധ്യത്തോടെതന്നെയാണ് പുറത്തിറക്കിയത്..അപ്പോൾ തന്റെ
സിനിമ മോശമാണെങ്കിൽ അത് പുറത്ത് ഇറക്കാതിരിക്കാനും തന്റെ പ്രേക്ഷകരെ നിരാശപ്പെടുത്താതിരിക്കാനുമുളള ചുമതല പൂർണ്ണമായും മോഹൻലാലിനാണ്..
കാരണം അദ്ദേഹം ഈ സിനിമയുടെ നിർമ്മാതാവു കൂടിയാണ്..പിന്നെ,വിത്യസ്ഥ സാഹചര്യങ്ങളിൽ ഈ സിനിമ രണ്ട് തവണ കണ്ട പ്രേക്ഷക എന്ന നിലക്ക്, ഇതൊരു മോശം സിനിമയേയല്ല.മോഹൻലാൽ എന്ന മഹാ നടന്റെ നല്ലൊരു സിനിമ തന്നെയാണ് "ഒടിയൻ" എന്നാണ് എന്റെ അഭിപ്രായം.ഒരാൾക്ക് ഇഷ്ടമായില്ലെന്ന് കരുതി മറ്റൊരാൾക്ക് ഇഷ്ടമാവിലെന്ന്/ഇഷ്ടപ്പെടരുതെന്ന് കരുതരുത്.
സിനിമ കാണാത്തവർ പോലും ഈ സിനിമക്കെതിരെ സംസാരിക്കുമ്പോൾ തന്നെ മനസ്സിലാവും.ഇതൊരു ഗൂഡാലോചനയുടെ ഭാഗമാണെന്ന്..മലയാള സിനിമയിൽ മോശം സിനിമകൾ വന്നിട്ടില്ലേ?എത്രയോ വലിയ സംവിധായകരുടെ മോശമായ സിനിമകൾ ഇറങ്ങിയിട്ടില്ലേ?മോഹൻലാലിന്റെ മോശം സിനിമകൾ ഇറങ്ങിയിട്ടില്ലേ?
സിനിമക്കെതിരെയല്ല പ്രത്യേകിച്ച് ഒരു വ്യക്തിക്കെതിരെയാണ് ഈ ആക്രമണം..
അതിന് പേര് വിമർശനം എന്നല്ല,വേറെയാണ്. മോഹൻലാൽ സിനിമ കാണാൻ പോയവർ സിനിമ കണ്ടിട്ട് മോഹൻലാലിനെ ചീത്ത വിളിക്കാതെ സംവിധായകനെ ചീത്ത വിളിക്കുന്നത് എന്ത് മര്യാദയാണ്.?....ചോറുണ്ണുന്നവന് മനസ്സിലാവും ഒടിയനാരാണെന്നും,എവിടെ ഇരുന്നാണ് ഒടി വെക്കുന്നതെന്നും..പിന്നെ ശ്രീകുമാർ മേനോൻ ഇന്നലെ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞു മഞ്ജു വാര്യർ ഇതിന് മറുപടി പറയണമെന്ന്, എന്തിന്,?മഞ്ജു എന്തിനാണ് മറുപടി പറയുന്നത്?ഇതിന് ആരും മറുപടി പറയേണ്ടതില്ല...ആദ്യത്തെ ആക്രമണം മാത്രമാണിത്,നല്ല സിനിമയാണെങ്കിൽ വിജയിക്കും..സ്വന്തം അഭിപ്രായത്തിൽ സിനിമ കാണുന്നവരുമുണ്ട് ഇവിടെ...
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ