'ചോരനേരുള്ള പകര്‍ന്നാട്ടങ്ങള്‍'; പൗളി വത്സന്‍റെ ആത്മകഥ പ്രകാശനം ചെയ്തു

By Web TeamFirst Published Dec 16, 2018, 6:14 PM IST
Highlights

വീട്ടുകാർ വിഷമിക്കുമെന്നോർത്ത് ആരോടും പറയാതെയായിരുന്നു ആദ്യ കാലങ്ങളിൽ അഭിനയം. അവിടെ നിന്ന് മലയാള സിനിമ വരെ എത്തിനിൽക്കുന്ന പൗളി വിത്സന്‍റെ ജീവിതകഥയാണ് ചോര നേരുള്ള പകർന്നാട്ടങ്ങൾ. അനുഭവിച്ച വേദനകളും എല്ലാം തുറന്നെഴുതിയപ്പോൾ പുസ്തകത്തിന് പേര് കണ്ടെത്താനായി പൗളി വത്സന്  ബുദ്ധിമുട്ടേണ്ടി വന്നില്ല. 

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് പൗളി വത്സന്‍റെ ആത്മകഥ കൊച്ചിയിൽ പ്രകാശനം ചെയ്തു. ചോരനേരുള്ള പകർന്നാട്ടങ്ങൾ എന്ന പുസ്തകം രഞ്ജി പണിക്കരാണ് പ്രകാശനം ചെയ്തത്. കൊച്ചി വൈപ്പിനിലെ ഒരു മത്സ്യതൊഴിലാളി കുടുംബത്തിലെ സ്ത്രീ,പട്ടിണിയും ദാരിദ്ര്യവും വിടാതെ പിന്തുടർന്നപ്പോൾ അപ്പച്ചനൊരു സഹായമാവാൻ വേണ്ടി ആദ്യം നാടകത്തിൽ അഭിനയിക്കാൻ തുടങ്ങി. 

വീട്ടുകാർ വിഷമിക്കുമെന്നോർത്ത് ആരോടും പറയാതെയായിരുന്നു ആദ്യ കാലങ്ങളിൽ അഭിനയം. അവിടെ നിന്ന് മലയാള സിനിമ വരെ എത്തിനിൽക്കുന്ന പൗളി വിത്സന്‍റെ ജീവിതകഥയാണ് ചോര നേരുള്ള പകർന്നാട്ടങ്ങൾ. അനുഭവിച്ച വേദനകളും എല്ലാം തുറന്നെഴുതിയപ്പോൾ പുസ്തകത്തിന് പേര് കണ്ടെത്താനായി പൗളി വത്സന്  ബുദ്ധിമുട്ടേണ്ടി വന്നില്ല. 

കനത്ത അനുഭവങ്ങളിലൂടെ സഞ്ചരിച്ചയാളാണ് പൗളി വത്സൻ. ഒന്നിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും  ആ ധീരതയും ആത്മാർത്ഥതയും തന്നെ ഒരുപാട് ആകർഷിച്ചിട്ടുണ്ടെന്ന് ര‌ഞ്ജി പണിക്കർ പറഞ്ഞു. അവാർഡ് കിട്ടിയ ശേഷമാണ്  പുസ്തകം എഴുതി തുടങ്ങിയത്. പ്രണത ബുക്ക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

click me!