'രാജുവേച്ചിയുടെ' പെര്‍ഫോമന്‍സ് കണ്ടാല്‍ സാക്ഷാല്‍ പൃഥ്വിരാജ് പോലും ഞെട്ടും

Published : Oct 22, 2018, 05:28 PM ISTUpdated : Oct 22, 2018, 05:41 PM IST
'രാജുവേച്ചിയുടെ' പെര്‍ഫോമന്‍സ് കണ്ടാല്‍ സാക്ഷാല്‍ പൃഥ്വിരാജ് പോലും ഞെട്ടും

Synopsis

പൃഥ്വിരാജ്, നടനും പാട്ടുകാരനും സംവിധായകനും തുടങ്ങി സിനിമയിലെ സര്‍വ മേഖലയിലും തിളങ്ങി നല്‍ക്കുന്ന താരപ്രതിഭയെ ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്നത് രാജുവേട്ടന്‍ എന്നാണ്. 

പൃഥ്വിരാജ്, നടനും പാട്ടുകാരനും സംവിധായകനും തുടങ്ങി സിനിമയിലെ സര്‍വ മേഖലയിലും തിളങ്ങി നില്‍ക്കുന്ന താരപ്രതിഭയെ ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്നത് രാജുവേട്ടന്‍ എന്നാണ്. എന്നാല്‍ ആരാണ്  ഈ 'രാജുവേച്ചി'? സോഷ്യല്‍ മീഡിയ സ്നേഹത്തോടെ ഒരു പെണ്‍കുട്ടിയെ ഇപ്പോള്‍ ഇങ്ങനെയാണ് വിളിക്കുന്നത്.

പൃഥ്വിരാജിനെ അനുകരിച്ച് ഡബ്സ്മാഷ് ചെയ്ത് ആരാധകരുടെ മനംകവരുകയാണ് കോഴിക്കോട് സ്വദേശിനി ആതിര കെ സന്തോഷ്. പൃഥ്വിരാജിന്‍റെ വ്യത്യസ്ഥ വേഷങ്ങള്‍ തെരഞ്ഞെടുത്ത് അത് വളരെ ഭംഗിയായി അവതരിപ്പിക്കുകയാണ് ആതിര.

 സാധാരണഗതിയില്‍ ഇഷ്ടതാരത്തെ അനുകരിച്ച് കുളമാക്കുന്നവരെ ട്രോളി കൊല്ലുന്ന ആരാധകര്‍, വളരെ സ്നേഹത്തോടെയാണ് ആതിരയെ സ്വീകരിക്കുന്നത്. ആതിരയ്ക്ക് പൃഥ്വിരാജിന്‍റെ മുഖച്ഛായ ഉണ്ടെന്നാണ് ചിലരുടെ വാദം.  വീഡിയോയിലെ പെര്‍ഫോമന്‍സ് കണ്ടാല്‍ അത് പൃഥ്വിരാജാണെന്ന് സംശയിക്കുമെന്നും ആരാധകര്‍ പറയുന്നു.

സിനിമയില്‍ പൃഥ്വിരാജിന്‍റെ അനുജത്തിയായി അഭിനയിക്കാമെന്നും താടി വച്ചാല്‍ പൃഥ്വിരാജ് അല്ലെന്ന് ആരും പറയില്ലെന്നും ആരാധകര്‍ കമന്‍റുകളില്‍ പറയുന്നു. സ്വപ്നക്കൂട്, അനന്തഭദ്രം തുടങ്ങി പുതിയ ചിത്രങ്ങളിലെ വേഷങ്ങള്‍ വരെ ഡബ്സ്മാഷ് വളരെ രസകരമായാണ് ആതിര ചെയ്യുന്നത്. 

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്