ഫേസ്ബുക്കില്‍ താരമായി ദുല്‍ഖര്‍ സല്‍മാന്‍

Web Desk |  
Published : Jan 07, 2018, 11:04 AM ISTUpdated : Oct 05, 2018, 01:16 AM IST
ഫേസ്ബുക്കില്‍ താരമായി ദുല്‍ഖര്‍ സല്‍മാന്‍

Synopsis

മലയാളത്തിലെ യുവതാരങ്ങള്‍ക്കിടയില്‍ ഏറ്റവുമധികം ആരാധകരുള്ള നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കാന്‍ താരം സമയം കണ്ടെത്താറുമുണ്ട്. ഇപ്പോള്‍ ഫേസ്ബുക്കിലും താരമായി മാറിയിരിക്കുകയാണ് താരം.

യുവാക്കളുടെ ഹരമായി മാറി ദുല്‍ഖറിന് ഇപ്പോള്‍ ഫേസ്ബുക്കില്‍ 50 ലക്ഷം ലൈക്കുകള്‍ നേടിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലും ദുല്‍ഖര്‍ തന്നെയാണ് ഒന്നാം സ്ഥാനം. 18 ലക്ഷം പേരാണ് ദുല്‍ഖറിനെ പിന്തുടരുന്നത്. 

 ഫേസ്ബുക്കില്‍ 46 ലക്ഷം ഫോളോവേഴ്‌സുമായി നിവില്‍ പോളിയാണ് രണ്ടാം സ്ഥാനത്തുള്ളത്. മലയാള സിനിമയില്‍ താരരാജാക്കന്മാര്‍ക്ക് ശേഷം ഏറ്റവുമധികം താരമൂല്യമുള്ള അഭിനേതാവായി ദുല്‍ഖര്‍ സല്‍മാന്‍ മാറുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പേരിനൊപ്പം ഏത് സിനിമ ചേര്‍ക്കണം? സന്ദീപ് പ്രദീപിന്‍റെ 'വിളിപ്പേരി'ല്‍ സോഷ്യല്‍ മീഡിയ രണ്ട് തട്ടില്‍
മ്യൂസിക് പ്രൊഡക്ഷനിലേക്ക് ചുവടുവെച്ച് 'എൻഹൈപ്പൻ' താരം 'ജേക്ക്'; 'സ്ലേയിംഗ് ഇറ്റ് ലൈക് എ ബോസ്സ്!'