കയ്യിൽ തോക്ക്, ചോരക്കറ; ഒപ്പം സ്റ്റൈലിഷായി ദുൽഖർ സൽമാൻ; 'ഐ ആം ​ഗെയിം' ഫസ്റ്റ് ലുക്ക്

Published : Nov 28, 2025, 06:19 PM ISTUpdated : Nov 28, 2025, 06:26 PM IST
i'm game

Synopsis

'ഐ ആം ​ഗെയി'മിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നഹാസ് ഹിദായത്ത് ആണ് സംവിധാനം. 

ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രം 'ഐ ആം ​ഗെയി'മിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. സ്റ്റൈലിഷ് ലുക്കിൽ മാസായിട്ടാണ് ദുൽഖർ സൽമാൻ പോസ്റ്ററിലുള്ളത്. തോക്കേന്തിയ കയ്യിൽ രക്തക്കറയും കാണാം. ഒരു സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറാകും സിനിമയെന്നാണ് ഫസ്റ്റ് ലുക്ക് നൽകുന്ന സൂചന. ദുൽഖർ സൽമാന്റെ കരിയറിലെ 40-ാം ചിത്രമായ ഐ ആം ​ഗെയിം സംവിധാനം ചെയ്യുന്നത് നഹാസ് ഹിദായത്ത് ആണ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. 

ഒരിടവേളയ്ക്ക് ശേഷമെത്തുന്ന ദുല്‍ഖര്‍ സല്‍മാന്‍റെ മലയാള സിനിമ കൂടിയാണ് ഐ ആം ഗെയിം. അതുകൊണ്ടുതന്നെ സിനിമയ്ക്ക് മേലുള്ള പ്രേക്ഷക പ്രതീക്ഷയും വാനോളമാണ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണം ഒരുക്കുന്നത്.

ദുൽഖർ സൽമാനൊപ്പം ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി എന്നിവരും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന് സംഘട്ടന സംവിധാനം നിർവഹിക്കുന്നത് തെന്നിന്ത്യയിലെ പ്രശസ്ത സംഘട്ടന സംവിധായകരായ അൻപറിവ് മാസ്റ്റേഴ്സ് ആണ്. ആക്ഷന് വലിയ പ്രാധാന്യം ഉള്ള ബിഗ് ബജറ്റ് ചിത്രമായാണ് ഐ ആം ഗെയിം ഒരുങ്ങുന്നത്.

ആര്‍ഡിഎക്സിന് ശേഷം ഇതിലൂടെ വീണ്ടും ഒരു നഹാസ് ചിത്രത്തിന് വേണ്ടി അൻബറിവ് മാസ്റ്റേഴ്സ് സംഘട്ടന സംവിധാനം നിർവഹിക്കുകയാണ്. ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX - തൗഫീഖ് - എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് - കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, പിആർഒ- ശബരി

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു
ബോളിവുഡിനെ വിറപ്പിച്ച് തെന്നിന്ത്യ, ഒന്നും രണ്ടും സ്ഥാനത്ത് മലയാളികളുടെ പ്രിയ നടൻമാര്‍