അപവാദം പരത്തുന്നവരെ, ശ്രീദേവി മരിച്ചത് അങ്ങനെയല്ല; പൊട്ടിത്തെറിച്ച് ഏക്ത കപൂര്‍

By Web DeskFirst Published Feb 26, 2018, 11:37 AM IST
Highlights

മുംബൈ: നടി ശ്രീദേവിയുടെ മരണം സൗന്ദര്യം നിലനിര്‍ത്താനായി നടത്തിയ അമിത ശസ്ത്രക്രിയകൾ കാരണമാണെന്ന വാര്‍ത്തകള്‍ക്കെതിരെ പൊട്ടിത്തെറിച്ച്  നിർമാതാവ് ഏക്ത കപൂർ. ട്വിറ്ററിലൂടെയാണ് ഏക്താകപൂറിന്‍റെ പ്രതികരണം. അപവാദം പ്രചരിപ്പിക്കുന്ന ദുഷ്ട ചിന്താഗതിക്കാര്‍ക്കുള്ള മറുപടിയാണിതെന്ന് പറഞ്ഞാണ് ഏക്തയുടെ ട്വീറ്റ്. ഹൃദയത്തിന് എന്തെങ്കിലും പ്രശ്നങ്ങളില്ലാതെയും ഏതെങ്കിലും തരത്തിലുള്ള ശസ്ത്രക്രിയയുടെ പ്രത്യാഘാതമല്ലാതെയും ജനസംഖ്യയിലെ ഒരു ശതമാനം വരുന്നവർക്ക് ഹൃദയസ്തംഭനം വരും. നീചമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർ പറയുന്നതു പോലെയല്ല, ഈ മരണം ശ്രീദേവിയുടെ വിധിയാണ്- ഏക്ത കപൂര്‍ ട്വീറ്റില്‍ പറയുന്നു.

Evil ones pls realise one percent ( as fwded as my doc told me) of the population can have an cardiac arrest without any heart condition or any kind of surgery ! It’s destiny not how evil rumour mongers portray!!!

— Ekta Kapoor (@ektaravikapoor)

 തന്റെ ഡോക്ടർ പറഞ്ഞു തന്ന വിവരങ്ങളനുസരിച്ചാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നതെന്ന് ഏക്ത വ്യക്തമാക്കി. ഇത്തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ‘ദുഷ് ചിന്താഗതിക്കാർക്കുള്ള’ മറുപടിയെന്ന് പറഞ്ഞാണ് ഏക്തയുടെ ട്വീറ്റ്. ഹൃദയത്തിന് എന്തെങ്കിലും പ്രശ്നങ്ങളില്ലാതെയും ഏതെങ്കിലും തരത്തിലുള്ള ശസ്ത്രക്രിയയുടെ പ്രത്യാഘാതമല്ലാതെയും ജനസംഖ്യയിലെ ഒരു ശതമാനം വരുന്നവർക്ക് ഹൃദയസ്തംഭനം വരും. നീചമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർ പറയുന്നതു പോലെയല്ല, ഈ മരണം ശ്രീദേവിയുടെ വിധിയാണ്. തന്റെ ഡോക്ടർ പറഞ്ഞു തന്ന വിവരങ്ങളനുസരിച്ചാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നതെന്നും ട്വീറ്റിൽ പറയുന്നു.

ശരീരത്തിൽ പലപ്പോഴായി നടത്തിയ സൗന്ദര്യ വർധക ശസ്ത്രക്രിയകളാണ് ശ്രീദേവിയുടെ മരണത്തിനു കാരണമായതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇത് ശ്രീദേവിക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ക്കുമിടയാക്കി. ശ്രീദേവി നടത്തിയ പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് വരെ തെറ്റായ പ്രചാരണങ്ങളുണ്ടായി. ഇതോടെയാണ് ഏക്ത കപൂര്‍ വിമര്‍ശനവുമായി രംഗത്ത് വന്നത്.

click me!