ടെലിവിഷന്‍ രംഗത്തെ മികച്ച പരിപാടികള്‍ക്കുള്ള എമ്മി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Published : Sep 18, 2017, 07:10 PM ISTUpdated : Oct 05, 2018, 01:37 AM IST
ടെലിവിഷന്‍ രംഗത്തെ മികച്ച പരിപാടികള്‍ക്കുള്ള എമ്മി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Synopsis

അമേരിക്കന്‍ ടെലിവിഷന്‍ രംഗത്തെ മികച്ച പരിപാടികള്‍ക്കുള്ള എമ്മി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അവാര്‍ഡ് നല്‍കാന്‍ വേദിയില്‍  പ്രിയങ്ക ചോപ്രയും എത്തിയിരുന്നു.

സിനിമയ്‌ക്ക് ഓസ്‍കാര്‍, സംഗീതത്തിന് ഗ്രാമി എന്നത് പോലെയാണ് ടെലിവിഷന്‍ പരിപാടികള്‍ക്ക് എമ്മി അവാ‍ര്‍ഡ്. അറുപത്തൊമ്പതാമത് എമ്മി
അവാര്‍ഡുകളുടെ പ്രഖ്യാപനമാണ് ലോസാഞ്ചലസില്‍ നടന്നത്.

നിക്കോള്‍ കിഡ്‍മാന്‍, റീസ്  വിതേഴ്‌സ്‌പൂണ്‍. ഹോളിവുഡിലെ മിന്നുംതാരങ്ങളെ കൊണ്ട് സമ്പന്നമായിരുന്നു അവാ‍ര്‍ഡ് വേദി. മികച്ച നടിയായി നിക്കോളും നടനായി റീസും തെരഞ്ഞെടുക്കപ്പെട്ടു. ആറാം സീസണില്‍ എത്തിനില്‍ക്കുന്ന രാഷ്‌ട്രീയ ആക്ഷേപഹാസ്യപരിപാടി വീപ്പ് ആണ് മികച്ച കോമഡി അവാര്‍ഡ് നേടിയത്. നേരത്തെയും വീപ്പ് എമ്മി അവാ‍ര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. വീപ്പിലെ പ്രധാന കഥാപാത്രം ജൂലിയ ലൂയി ആണ്
കോമഡി വിഭാഗത്തില്‍ മികച്ച നടിക്കുള്ള അവാ‍ര്‍ഡ് നേടിയത്. സാന്‍ ജൂണിപെറോയുടെ ബ്ലാക്ക് മിറര്‍ ആണ് മികച്ച ടെലിവിഷന്‍ മൂവി.
ദ ഹാന്‍ഡ്‍മെയ്ഡ്സ് ടെയ്ല്‍  മികച്ച തിരക്കഥയ്‌ക്കുള്‍പ്പെടെ മൂന്ന് അവാ‍ര്‍ഡുകളാണ് നേടിയത്. എതാണ്ട് മൂന്ന് പതിറ്റാണ്ടായി സംപ്രേഷണം ചെയ്യുന്ന സാറ്റര്‍ഡേ നൈറ്റ് ലൈവ്  അഞ്ച് പുരസ്‍കാരങ്ങള്‍ സ്വന്തമാക്കി കോമഡി പരമ്പരയിലെ സഹനടി,സഹനടന്‍, വെറൈറ്റി സ്‍കെച്ച്സീരീസ്, ഗസ്റ്റ് ആക്ടര്‍, ഗസ്റ്റ് ആക്ട്രസ് എന്നിങ്ങനെ അഞ്ച് വിഭാഗത്തിലെ അവാര്‍ഡ് നേടിയാണ് സാറ്റര്‍ഡെ നെറ്റ് ലൈവ് തിളങ്ങിയത്.'ക്വാന്റിക്കോ' പരമ്പരയിലെ താരം പ്രിയങ്ക ചോപ്രയും പുരസ്‌കാരം പ്രഖ്യാപിക്കാന്‍ എത്തിയിരുന്നു. വേദിയില്‍ ബ്ലാക്കിഷ് താരം ആന്റണി ആന്‍ഡേഴ്‌സണൊപ്പം ഔട്ട്സ്റ്റാന്‍ഡിംഗ് വെറൈറ്റി ടോക്ക് സീരിസ് പുരസ്‍കാരം ആണ് പ്രിയങ്ക സമ്മാനിച്ചത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

കേരളത്തെ ഹൃദയത്തിലേറ്റിയെന്ന് അർജന്റീനിയൻ താരം ഇസബെല്ല | IFFK 2025
തന്റെ അസാന്നിധ്യം മേളയെ ബാധിച്ചിട്ടില്ലെന്ന് റസൂൽ പൂക്കുട്ടി; 'വ്യക്തിപരമായി ഇടപെട്ടാണ് ചില സിനിമകൾക്ക് അനുമതി വാങ്ങിയെടുത്തത്'