
ചെന്നൈ: വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിയെ തേടിയുള്ള നടന്‍ ആര്യയുടെ റിയാലിറ്റി ഷോ എങ്ക വീടു മാപ്പിളൈയില്‍ വന്‍ ട്വിസ്റ്റ്. ഇനി അവശേഷിക്കുന്നതു ശ്രീലങ്കന്‍ സ്വദേശി സുസാനയും മലയാളിയായ സീതലക്ഷമിയും അഗതയുമാണ്. ഫൈനല്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. കൂട്ടത്തില്‍ ഏറ്റവും പ്രായമുള്ള മത്സരാര്‍ത്ഥി സുസാനയായിരുന്നു.
ഇവര്‍ വിവാഹമോചിതയാണ്. നഥാന്‍ എന്ന മകനും ഉണ്ട്. ആര്യക്കൊപ്പം ഷോയില്‍ പങ്കെടുക്കാനായി നഥാന്‍ കഴിഞ്ഞ ദിവസം കാനഡയില്‍ നിന്ന് എത്തിരുന്നു. തുടര്‍ന്നു മൂവരും ഒരുമിച്ചു പാര്‍ക്കിലും മറ്റും ഉല്ലസിച്ചിരുന്നു. ഇതോടെ ഇത് ഒരു ഉത്തമ കുടുംബമാണ് എന്ന അഭിപ്രായത്തിലാണു സുസാനയുടെ ആരാധകര്‍. ആര്യ ശരിക്കും അച്ഛനാകാന്‍ ഒരുങ്ങിക്കഴിഞ്ഞു എന്നും അതു കുഞ്ഞുമായി ഒരുമിച്ചുള്ള നിമിഷങ്ങള്‍ കണ്ടാലറിയാം എന്നു സുസാനയുടെ ആരാധകര്‍ പറയുന്നു.
സുസാന തന്നെയാണോ ആര്യയുടെ വധു എന്നാണ് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്. സംസാരിക്കുന്ന കാര്യത്തില്‍ അല്‍പ്പം വിമുഖനാണ് എങ്കിലും നഥാന്‍ താനുമായി നന്നായി അടുത്തു എന്ന് ആര്യ പറയുന്നു. നഥാന്റെ താല്‍പ്പര്യങ്ങള്‍ സുസാനയില്‍ നിന്ന് ആര്യ ചോദിച്ചറിഞ്ഞിരുന്നു. നഥാനെ കാണും മുമ്പ് ആര്യ വളരെ എക്‌സൈറ്റഡായി പറഞ്ഞത് ഇങ്ങനെ.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ