ഇനി അനൂപ് മേനോന്റെ റൊമാന്റിക് കോമഡി- ട്രെയിലര്‍ കാണാം

By Web DeskFirst Published Jul 17, 2018, 3:04 PM IST
Highlights

ട്രെയിലറിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്

അനൂപ് മേനോൻ നായകനാകുന്ന റൊമാന്റിക് കോമഡി ചിത്രമാണ് എന്റെ മെഴുകുതിരി അത്താഴങ്ങള്‍. അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ട്രെയിലറിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്.

സൂരജ് തോമസ് ആണ് ചിത്രംസംവിധാനം ചെയ്യുന്നത്. മിയ ആണ് നായിക. ദിലീഷ് പോത്തൻ, അലൻസിയര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതിനകം ട്രെൻഡായി മാറിയ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് എം ജയചന്ദ്രനും വരികള്‍ എഴുതിയിരിക്കുന്നത് റഫീക്ക് അഹമ്മദും ആണ്. 999 എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

 

click me!