ഇപ്പോള്‍ കണ്ടാല്‍ പലരും ചോദിക്കുന്നത് എത്ര മാസമായി എന്നാണ്; 'മീനാക്ഷി'യല്ലാത്ത ഭാഗ്യലക്ഷ്മി പറയുന്നു

Web Desk   | Asianet News
Published : Feb 13, 2020, 06:23 PM ISTUpdated : Feb 13, 2020, 07:07 PM IST
ഇപ്പോള്‍ കണ്ടാല്‍ പലരും ചോദിക്കുന്നത് എത്ര മാസമായി എന്നാണ്; 'മീനാക്ഷി'യല്ലാത്ത ഭാഗ്യലക്ഷ്മി പറയുന്നു

Synopsis

തട്ടീം മുട്ടീം എന്ന പരമ്പരയില്‍ വലിയ കുട്ടിയായി വിവാഹമൊക്കെ കഴിഞ്ഞ് ഒരു കുട്ടിക്കായി കാത്തിരിക്കുകയാണ് മീനാക്ഷിയിപ്പോള്‍. ഇപ്പോൾ തന്നെ കണ്ടാൽ എല്ലാവരും എത്ര മാസമായി എന്നാണ് ചോദിക്കുന്നത്.

ഉപ്പും മുളകും എന്ന പരമ്പരയിലെ അഞ്ച് കുട്ടികളെയും അറിയാത്തവരായി മിനിസ്ക്രീന്‍ പ്രേക്ഷകരില്‍ ആരും തന്നെ ഉണ്ടാകില്ല. അത്രത്തോളമാണ് അവര്‍  പ്രേക്ഷകരിലേക്ക് ഇറങ്ങി ചെന്നത്. എന്നാല്‍ അവര്‍ക്കെല്ലാം മുമ്പ് പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ഒരു സഹോദരങ്ങള്‍ ഉണ്ടായിരുന്നു. മീനാക്ഷിയും കണ്ണനും അഥവാ ഭാഗ്യലക്ഷ്മി പ്രഭുവും, സിദ്ധാര്‍ത്ഥ് പ്രഭുവും. ചെറുപ്പത്തിന്‍റെ എല്ലാ നിഷ്കളങ്കതയും തമാശയും വൃകൃതിയുമെല്ലാം അവര്‍ തന്മയത്തത്തോടെ കൈകാര്യം ചെയ്തു.

തട്ടീം മുട്ടീം എന്ന പരമ്പരയില്‍ വലിയ കുട്ടിയായി വിവാഹമൊക്കെ കഴിഞ്ഞ് ഒരു കുഞ്ഞിനായി കാത്തിരിക്കുകയാണ് മീനാക്ഷിയിപ്പോള്‍. ഇപ്പോൾ തന്നെ കണ്ടാൽ എല്ലാവരും എത്ര മാസമായി എന്നാണ് ചോദിക്കുന്നത്. പരമ്പരയിൽ മീനാക്ഷി ഇപ്പോൾ രണ്ടുമാസം ഗർഭിണിയായതിനാല്‍ അങ്ങനെയാണ് പലരും എന്നെയും കാണുന്നത്. മീനാക്ഷിയുടെ വിവാഹം കഴിഞ്ഞപ്പോഴും, തന്റെ വിവാഹം കഴിഞ്ഞതു പോലെയായിരുന്നു പ്രേക്ഷകരുടെ പെരുമാറ്റമെന്നും മീനാക്ഷി ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എല്ലാവരും കരുതുന്നത് എന്‍റെ വിവാഹമാണ് കഴിഞ്ഞതെന്നാണ്. അതിന് മറ്റൊരു കാരണവുമുണ്ട്. സ്ക്രീനില്‍ എത്തുന്നത് എന്‍റെ അനിയന്‍ കൂടിയാകുമ്പോള്‍  അവര്‍ അങ്ങനെ കരുതും. മീനാക്ഷിയുടെ കഥാപാത്രം ഇപ്പോള്‍ ഗര്‍ഭിണിയായതുപോലെ ബേബി ബംബ് ഒക്കെയായാണ് എത്തുന്നത്. നേരിട്ട് കാണുമ്പോള്‍ ചിലര്‍ വയറെവിടെയെന്നൊക്കെ ചോദിക്കും.

ഈ വേഷം വിവാഹത്തെയും മാതൃത്വത്തെയും കുറിച്ച് തനിക്ക് അറിവ് നല്‍കുന്നതായിരുന്നു. എന്‍റെ ജീവിതത്തില്‍ ഇതൊക്കെ എങ്ങനെയായിരിക്കുമെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ജീവിതത്തില്‍ മീനാക്ഷിയേക്കാള്‍ ഏറെ സെന്‍സിബിള്‍ ആണ് ഞാന്‍, ചില രംഗങ്ങളില്‍ വേഷമിടുമ്പോള്‍ യഥാര്‍ത്ഥ ഞാന്‍ എങ്ങനെയായിരിക്കുമെന്ന് ഓര്‍ക്കാറുണ്ടെന്നും മീനക്ഷി പറഞ്ഞു.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍