ആരാധകര്‍ക്ക് താക്കീതുമായി വിജയ്

Published : Aug 10, 2017, 05:51 PM ISTUpdated : Oct 04, 2018, 05:49 PM IST
ആരാധകര്‍ക്ക് താക്കീതുമായി വിജയ്

Synopsis

ചെന്നൈ: വിജയ് നായകനായ സുറ സിനിമയെ വിമര്‍ശിച്ച മാധ്യമ പ്രവര്‍ത്തകയെ സമൂഹ മാധ്യമങ്ങളില്‍ മോശമായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ആരാധകര്‍ക്ക് താക്കീതുമായി വിജയ്. സ്ത്രീകളെ എന്നും ബഹുമാനിക്കുന്ന വ്യക്തിയാണ് താന്‍. അവരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ ആരും നടത്താന്‍ പാടില്ല. തന്റെ സിനിമകളെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും വിജയ് പത്രക്കുറിപ്പില്‍ പറഞ്ഞു. 

സുറ എന്ന ചിത്രം ഇന്‍റര്‍വെല്‍വരെ മാത്രമാണ് കണ്ടിരിക്കാനായുള്ളൂ എന്നാല്‍ ജബ് ഹാരി മെറ്റ് സെജള്‍ അത്ര പോലും സഹിച്ചിരിക്കാന്‍ പറ്റില്ലെന്നായിരുന്നു ധന്യ രാജേന്ദ്രന്‍ എന്ന മാധ്യമ പ്രവര്‍ത്തകയുടെ ട്വീറ്റ്. ഇതിനു പിന്നാലെയാണ് ഭീഷണിയും അസഭ്യ വര്‍ഷവും ഉണ്ടായത്. 

ഭീഷണി ദിവസങ്ങളോളം നീണ്ടപ്പോള്‍ കഴിഞ്ഞ ദിവസം ധന്യ ചെന്നൈ സിറ്റി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു ആരധകരെ താക്കീത് ചെയ്ത് വിജയ് എത്തിയത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സീരിയൽ നടി നന്ദിനി ആത്മഹത്യ ചെയ്ത നിലയിൽ; 'എന്നെ വീട്ടുകാർ മനസിലാക്കുന്നില്ലെ'ന്ന് കുറിപ്പ്
സംവിധായകന്റെ പേര് പോസ്റ്ററിൽ ഇല്ല ! ചർച്ചയായി 'ഒരു ദുരൂഹസാഹചര്യത്തില്‍'