ഷൂട്ടിങ്ങിനിടയിൽ പ്രേതബാധ സംബന്ധിച്ച എസ്ര സംവിധായകന് പറയാനുള്ളത്

Published : Dec 09, 2016, 05:16 AM ISTUpdated : Oct 04, 2018, 06:14 PM IST
ഷൂട്ടിങ്ങിനിടയിൽ പ്രേതബാധ സംബന്ധിച്ച എസ്ര സംവിധായകന് പറയാനുള്ളത്

Synopsis

കൊച്ചി: പൃഥ്വിരാജിന്‍റെ പുതിയ ചിത്രമായ എസ്രയുടെ സെറ്റിൽ പ്രേതബാധയുണ്ടായി എന്നത് ഒരു സമയത്ത് പ്രചരിച്ച വാര്‍ത്തയാണ്. ഫോർട്ട് കൊച്ചിയിൽ ഷൂട്ടിങ് തുടങ്ങിയപ്പോൾ മുതൽ സെറ്റിൽ വിചിത്രമായ സംഭവങ്ങൾ അരങ്ങേറിയതെന്ന് അന്ന് പ്രമുഖ മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ആദ്യം ഇത് ആരും വകവെച്ചില്ലെങ്കിലും സംഗതി കൂടുതൽ പ്രശ്നമായതോടെ ഇപ്പോൾ പള്ളീലച്ചനെ കൊണ്ടുവന്ന് സെറ്റ് വെഞ്ചരിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ ചെയ്തത്. ചിത്രീകരണം തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോളാണ് സംഭവമുണ്ടായത് എന്നാണ് അന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

എസ്ര അടുത്ത് തന്നെ റിലീസിന് ഒരുങ്ങുകയാണ്, ഈ സമയത്താണ് ചിത്രത്തിന്‍റെ സംവിധായകന്‍ ഈ സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ജെയ് കൃഷ്ണന്‍ പറയുന്നത് ഇങ്ങനെ,

എനിക്കിത്തരം കാര്യങ്ങളിൽ വിശ്വാസമില്ല. എന്നാൽ പലർക്കും നെഗറ്റീവ് എനർജി അനുഭവപ്പെട്ടുവെന്നു പറഞ്ഞു കേട്ടു. ആദ്യം കേൾക്കുമ്പോൾ സിനിമയുടെ മാർക്കറ്റിങ്ങിനായി അണിയറക്കാർ പറയുന്നതാണെന്നേ എല്ലാവരും കരുതൂ. എനിക്കു നേരിട്ട്  അനുഭവമില്ലെങ്കിലും സെറ്റിലുണ്ടായിരുന്ന പലർക്കും ഇത്തരം അനുഭവമുണ്ടായി. ഇംഗ്ലിഷ് ഹൊറർ ചിത്രങ്ങളുടെ ലൊക്കേഷനുകളിൽ ഇത്തരം സംഭവങ്ങൾ  മുൻപു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെ പി വിനോദ് ആയി നിവിൻ പോളി; ഫാർമ സ്ട്രീമിങ് ആരംഭിച്ചു
'ഉഗ്രൻ സിനിമകൾ കണ്ടു..'