
മൺമറഞ്ഞെങ്കിലും ശ്രീദേവിയോടുള്ള സ്നേഹവും ബഹുമാനവും പലതരത്തിലാണ് ആരാധകർ ഇപ്പോഴും പ്രകടിപ്പിക്കുന്നത്. അതില്‍ ഒരു ആരാധകന്റെ പ്രകടനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഭാഷയുടെ അതിർവരമ്പുകൾ മറികടന്ന് ഇന്ത്യൻ സിനിമാലോകത്ത് നിറഞ്ഞുനിന്ന ശ്രീദേവിയുടെ ഓർമ്മകൾക്ക് മരണമില്ലെന്ന് ആരാധകർ അവരുടെ സ്നേഹത്തിലൂടെ തെളിയിക്കുകയാണിപ്പോഴും. സ്വന്തമായി നിർമ്മിച്ച സാരംഗിയിൽ താരത്തിന്റെ ഹിറ്റ് ഗാനമാണ് പ്രകാശ് എന്ന ആരാധകൻ വായിച്ചത്. മുംബൈ ലോക്കൽ ട്രെയിനിലെ തിരക്കുള്ള കമ്പാർട്ട് മെന്റിലെ യാത്രയിലാണ് പ്രകാശ് തേരേ മേരേ ഹോത്തോം എന്ന ഗാനം സാരംഗിയിൽ വായിച്ചത്. തിരക്കഥാകൃത്തും നടനുമായ വരുൺ ഗ്രോവറാണ് ആരാധകന്റെ ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ആദ്യവരി കേട്ടപ്പോൾ തന്നെ ശ്രീദേവിയെ ഓർത്തുപോയെന്ന് വരുൺ ട്വിറ്ററിൽ കുറിച്ചു.
മരണം അറിഞ്ഞതുമുതൽ സിനിമാലോകവും ആരാധകരും സങ്കടത്തിലായിരുന്നു. വൻതാരനിരയ്ക്കൊപ്പം ആരാധകരായ നിരവധി സാധാരണക്കാരും ശ്രീദേവിയെ അവസാനമായി കാണാൻ മുംബൈയിൽ എത്തിയിരുന്നു. രാമേശ്വരത്താണ് ശ്രീദേവിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യുന്നത്. ചടങ്ങുകൾക്ക് വേണ്ടി ബോണി കപൂറും കുടുംബാംഗങ്ങളും ചെന്നൈയിൽ ഇന്നലെ തന്നെ എത്തിയിരുന്നു
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ