
ദംഗല്‍ എന്ന ഒറ്റച്ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ഫാത്തിമ സന ഷെയ്‍ഖ്. എന്നാല്‍ തന്‍റെ വസ്ത്രധാരണത്തിന്‍റെ പേരില്‍ സാമൂഹമാധ്യമങ്ങളില്‍ നിന്ന് ഇത്രയധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ മറ്റൊരു താരവുമുണ്ടാകില്ല. അതേസമയം ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് തെളിയിച്ചിരിക്കുകയാണ് സന.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഷെയിംലെസ്സ് സെല്‍ഫി എന്ന പേരില്‍ സന തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സാരിയുടുത്ത് വയറിന്‍റെ ഒരു വശം കാണിച്ചുകൊണ്ടുള്ള ഫോട്ടോയ്ക്ക് സദാചാരവാദികളുടെ അധിക്ഷേപവർഷമായിരുന്നു.
അതേസമയം, ആദ്യത്തേതിനേക്കാൾ ഗംഭീരമായ മറ്റൊരു സാരി സെല്‍ഫി കൊണ്ടാണ് ഈ വിമർശകർക്ക് സന മറുപടി നൽകിയത്. മെറൂണ്‍ നിറത്തിലുള്ള സാരിയും അതിനോട് മാച്ചിങ്ങായ പ്രിന്‍റഡ് മെറൂണ്‍ ബ്ലൗസുമണിഞ്ഞ് സെക്‌സി ലുക്കിലാണ് സന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
എന്നാൽ ഇത്തവണ അഭിനന്ദനങ്ങളാണ് ഏറെയും വന്നത്. പുതിയ ചിത്രങ്ങളൊന്നും ലഭിക്കാത്തത് കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റാന്‍ ഇറങ്ങിയിരിക്കുകയാണെന്നും സ്വന്തം മതത്തെ മാനിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി ഇത്തരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ഉപദേശിച്ചും തട്ടമിടാത്തതിന് വിമര്‍ശിച്ചുമൊക്കെ ചിലർ രംഗത്ത് വന്നിട്ടുണ്ടെങ്കിലും സനയുടെ സൗന്ദര്യത്തെയും തന്‍റേടത്തെയും പ്രശംസിക്കുന്നവരായിരുന്നു ഏറെയും.
ബോള്‍ഡ്, പ്രെറ്റി, ഹോട്ട്, സ്റ്റണ്ണിങ് എന്നിങ്ങനെയാണ് സനയ്ക്ക് വിശേഷണങ്ങള്‍. സൗന്ദര്യം എന്ന വാക്കിന് ഇനി സന എന്നാണര്‍ഥം എന്നും ഈ തലമുറയിലെ മധുബാല എന്നും സനയെ വിശേഷിപ്പിച്ചവരുണ്ട്. റംസാന്‍ കാലത്ത് ബിക്കിനിയിട്ട ഫോട്ടോ പോസ്റ്റ് ചെയ്‍തതിന് നേരത്തെ ട്രോളര്‍മാര്‍ സനയ്ക്ക് എതിരെ രംഗത്ത് എത്തിയിരുന്നു. ആമിര്‍ ഖാന്‍, കത്രിന കൈഫ് അമിതാഭ് ബച്ചന്‍ എന്നിവര്‍ ഒന്നിക്കുന്ന തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിന്‍റെ തിരക്കിലാണ് സനയിപ്പോള്‍.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ