
ലോകസിനിമകളും ഇന്ത്യൻ സിനിമകളും മേളയിൽ പ്രദർശിപ്പിക്കും. സ്ത്രീപ്രശ്നം പ്രമേയമാകുന്ന സിനിമകൾക്ക് പുറമെ ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ പ്രശ്നങ്ങളും വെല്ലുവിളികളും പ്രതിഫലിപ്പിക്കുന്ന സിനിമകളാണ് ഇത്തവണത്തെ സവിശേഷത. നാലു ദിവസവും മേളയിൽ അത്തരം സിനിമകൾ പ്രദര്‍ശിപ്പിക്കും. കേരളത്തിൽ നിർമ്മിച്ച ഷോർട്ട് ഫിലിമുകളും ഡോക്യു്മെന്ററികളും മേളയില്‍ പ്രദർശിപ്പിക്കും.
1ന് വൈകിട്ട് 5ന് നടി ഉർവ്വശി ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും . കമൽ, സോനാനായർ, ഭാഗ്യലക്ഷ്മി, രാജശ്രീവാര്യർ തുടങ്ങിയവർ പങ്കെടുക്കും . അനിൽനാഗേന്ദ്രൻ സംവിധാനം ചെയ്ത വസന്തത്തിന്റെ കനൽ വഴികൾ എന്ന സിനിമ പ്രദർശിപ്പിക്കും . 2ന് വൈകിട്ട് ട്രാൻസ് ജൻഡർ കേരളസമൂഹത്തിൽ എന്ന വിഷയത്തിൽ സെമിനാർ മന്ത്രി കെ കെ ശൈലജ ഉദ്‌ഘാടനം ചെയ്യും . 3ന് സ്ത്രീ സിനിമ മാറുന്ന കാഴ്ചപ്പാട് എന്ന വിഷയത്തിൽ സെമിനാർ. മധുപാൽ ഉദ്ഘാടനം ചെയ്യും . 4ന് വൈകിട്ട് പി കെ റോസി പുരസ്കാരം കെ പി എ സി ലളിതയ്ക്കു മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമർപ്പിക്കും.
ചലിച്ചിത്രോത്സവത്തിന്‍റെ രജിസ്ട്രേഷന്‍ തുടരുന്നു . വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമാണ്. രജിസ്‌ട്രേഷന് 2578809 എന്ന നമ്പറിൽ ബന്ധപ്പെടുക.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ