മലയാളത്തിലെ ആദ്യ 'എ' പടത്തിന് 50 വയസ്

By Web DeskFirst Published Jul 16, 2016, 3:24 AM IST
Highlights

തിരുവനന്തപുരം: ഫിലിം സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സമീപകാലത്ത് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. കമ്മട്ടിപ്പാടം എന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കേറ്റ് നല്‍കിയതും, കഥകളി എന്ന ചിത്രത്തിന്‍റെ സര്‍ട്ടിഫിക്കേഷന്‍ പ്രതിസന്ധിയിലായാതും, ഉഡ്ത പഞ്ചാബ് വിവാദവും ഒക്കെ ഫിലിം സര്‍ട്ടിഫിക്കേഷന്‍ വിവാദങ്ങളുടെ ഏറ്റവും പുതിയ എപ്പിസോഡുകള്‍.

ഈ സമയത്താണ് ഒരു മലയാളസിനിമക്ക് ആദ്യമായി എ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ട് 50 വര്‍ഷം തികയുന്നത്. ബ്ലാക്ക് ആന്റ് വൈറ്റ് കാലത്താണ് കല്ല്യാണ രാത്രിയില്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചത്. 1966 ജൂലൈ 15ന് ഇറങ്ങിയ ഒരു ചിത്രം പഴയ എം കൃഷ്ണന്‍ നായരാണ് സംവിധാനം ചെയ്തത്. 

സിനിമയില്‍ പേടിപ്പെടുത്തുന്ന രംഗങ്ങളുണ്ടായത് കൊണ്ടാണ് കല്യാണ രാത്രിക്ക് എ സര്‍ട്ടിഫിക്കറ്റ് കിട്ടിയത്. കുട്ടികളെ സിനിമ കാണിക്കരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു. നിത്യഹരിത നായകനായ പ്രേം നസീറായിരുന്നു കല്യാണ രാത്രിയിലെ നായകന്‍. ജോസ് പ്രകാശ്, പറവൂര്‍ ഭരതന്‍ എന്നിങ്ങനെ വലിയ താരനിര ചിത്രത്തിലുണ്ടായിരുന്നു. അന്നത്തെ വലിയ ബോക്സ് ഓഫീസ് ഹിറ്റുകളില്‍ ഒന്നായിരുന്നു കല്ല്യാണരാത്രിയില്‍?

click me!