കലേഷ് രാമാനന്ദും ഹന്നാ റെജി കോശിയും പ്രധാന വേഷങ്ങളിലെത്തുന്ന 'ഫെയ്‌സസ്' എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. നവാഗതനായ നീലേഷ് ഇ കെ സംവിധാനം ചെയ്ത ചിത്രം മാർച്ച് ആറിന് തിയേറ്ററുകളിലെത്തിയിരുന്നു.

ലേഷ് രാമാനന്ദും, ഹന്നാ റെജി കോശിയും പ്രധാന വേഷങ്ങളിലെത്തിയ ഏറ്റവും പുതി ചിത്രം ഫെയ്‌സസിലെ വീഡിയോ ​ഗാനം റിലീസ് ചെയ്തു. ​ഗോപി സുന്ദർ സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയത് ബി കെ ഹരിനാരായണൻ ആണ്. ആൻസി ഗോഡ്ഫ്രെ ആണ് ആലാപനം. മാർച്ച് ആറിന് തിയറ്ററിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ നീലേഷ് ഇ കെ ആണ്.

ശ്രീ അങ്കാളമ്മൻ ഫിലിംസിന്റെ ബാനറിൽ മുരുകേശൻ, റോച്ച് ആരോക്യരാജ് എന്നിവർ ചേർന്നാണ് ഫെയ്സസ് നിർമിച്ചത്. സുമൻ സുദർശനനും, നീലേഷും ചേർന്ന് കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് ഗോപി സുന്ദറാണ്. ബി കെ ഹരിനാരായണന്റെതാണ് വരികൾ. സരയു, അർജുൻ ഗോപാൽ, ശിവജി ഗുരുവായൂർ, RJ വിജിത, ബിറ്റോ ഡേവിസ്, മറീന മൈക്കിൾ, ലാലി, TS സുരേഷ് ബാബു, ജയ കുറുപ്പ്, നിത പ്രോമി, നൗഫൽ ഹുസൈൻ, ആവണി അഞ്ജലി നായർ എന്നിവരാണ് ചിത്രത്തിൽ മറ്റുള്ള പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ഹൃദയം, വർഷങ്ങൾക്ക് ശേഷം തുടങ്ങി അനേകം സിനിമകളിലൂടെ പ്രേക്ഷകരുടെ മനസുകളിൽ കയറി കൂടിയ കലേഷ് നായക വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഫെയ്‌സസിന് ഉണ്ട്. കോളിൻസ് ജോസ് ഛായാഗ്രഹണം നിർവഹിക്കുന്നു, മനു ഷാജുവാണ് എഡിറ്റർ.

Aalolamakame | Faces |Video Song| Gopi Sundar | B K Harinarayanan | Neelesh E K|Sri Angalamman Films

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കിരൺ വേണുഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ - ജബ്ബാർ മതിലകം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - നൗഫൽ ഹുസൈൻ, കലാ സംവിധാനം - സജിത്ത് മുണ്ടയാട്, മേക്കപ്പ് - റഹിം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം - മെർലിൻ ലിസബെത്, സംഘട്ടനം - ബ്രൂസ്‌ലീ രാജേഷ്, അഡിഷണൽ സ്ക്രീൻപ്ലേ - നൗഫൽ ഹുസൈൻ, ഫാബി ആന്റണി, കണ്ടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ - പപ്പെറ്റ് മീഡിയ, സ്റ്റീൽസ്- ഹാരിസ് സൈനുദ്ധീൻ, പോസ്റ്റർ ഡിസൈൻ - മാ മി ജോ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming