ഷറഫുദ്ദീന്‍ അനുസിത്താര ജോഡികളുടെ 'നീയും ഞാനും' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

By Web TeamFirst Published Dec 2, 2018, 7:46 PM IST
Highlights

ലങ്ക, അസുരവിത്ത്, പുതിയ നിയമം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം സാജന്‍ സംവിധായകനാകുന്ന ചിത്രമാണ് നീയും ഞാനും. 

ഷറഫുദ്ദീന്‍ ആദ്യമായി നായകനാകുന്ന നീയും ഞാനും എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ മമ്മൂട്ടി പുറത്തുവിട്ടു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. അനു സിത്താരയാണ ഷറഫുദ്ദീന്‍റെ നായികയായി എത്തുന്നത്. പ്രണയ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എ കെ സാജന്‍ ആണ്. തിരക്കഥയും സാജന്‍റേതാണ്. സിജു വിത്സന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ദിലീഷ് പോത്തന്‍, അജു വര്‍ഗീസ്,സാദിഖ്, സുരഭി, തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 

ഹരിനാരായണന്‍, സലാവുദ്ദീന്‍ കേച്ചേരി എന്നിവരുടെ ഗാനങ്ങള്‍ക്ക് വിനു തോമസ് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ക്ലിന്റോ ആന്റണിയാണ്.  കോക്കേഴ്‌സ് ഫിലിമിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലങ്ക, അസുരവിത്ത്, പുതിയ നിയമം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം സാജന്‍ സംവിധായകനാകുന്ന ചിത്രമാണ് നീയും ഞാനും. 

click me!