എട്ടാം സീസണില്‍ ഗെയിം ഓഫ് ത്രോണ്‍സ് അവസാനിക്കും

By Web DeskFirst Published Jul 31, 2016, 3:57 PM IST
Highlights

ന്യൂയോര്‍ക്ക്: ലോകത്തെങ്ങും ആരാധകരുള്ള  സീരിയസ് ഗെയിം ഓഫ് ത്രോണ്‍ എട്ടാം സീസണോടെ അവസാനിപ്പിക്കും. ഇത് സംബന്ധിച്ച് സീരിയസിന്‍റെ നിര്‍മ്മാതാക്കളായ എച്ച്.ബി.ഒ സ്ഥിരീകരണം നല്‍കി. എച്ച്ബിഒ പ്രോഗ്രാമിങ് പ്രസിഡണ്ട് കേസി ബ്ലോയിസ് ആണ് ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയത്. ഷോയ്ക്ക് എത്ര സീസണ്‍ ഉണ്ടായിരിക്കണമെന്ന കാര്യം ഷോ റണ്ണേഴ്‌സ് തീരുമാനിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം വ്യക്തമാക്കി. 

അവരെ വെച്ച് പത്ത് സീസണെങ്കിലും ചെയ്യാന്‍ എച്ച്.ബി.ഒയ്ക്ക് താല്‍പ്പര്യമുണ്ട്, എന്നാല്‍ ഏട്ടാം സീസണില്‍ അവസാനിപ്പിക്കാം എന്നാണ് ഷോ റണ്ണേഴ്‌സായ ഡേവിഡ് ബെനിയോഫ്, ഡി.ബി വെയ്‌സ് എന്നിവരുടെ തീരുമാനം. ഗെയിം ഓഫ് ത്രോണിന്‍റെ ആറാം സീസണാണ്‍ കഴിഞ്ഞ മാസമാണ് അവസാനിച്ചത്. 

2017 മെയ് മാസത്തിലാണ് ഷോയുടെ ഏഴാം സീസണിന്‍റെ പ്രക്ഷേപണം ആരംഭിക്കുക. ജോര്‍ജ് ആര്‍ആര്‍ മാര്‍ട്ടിന്‍റെ സോങ്ങ് ഓഫ് ഐസ് ആന്‍റ് ഫയര്‍ എന്ന പുസ്തകത്തെ അധികരിച്ചാണ് ഗെയിം ഓഫ് ത്രോണ്‍സ് തയ്യാറാക്കിയിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന സീരിയസ് ആണ് ഗെയിം ഓഫ് ത്രോണ്‍സ് എന്നാണ് റൈറ്റിംഗ് ഏജന്‍സികള്‍ പറയുന്നത്.

click me!